ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാല്‍ വിവാഹിതയായി. അഭിഷേക് എസ്.എസ്. ആണ് വരന്‍. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ലളിതമായി നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെ ആര്യ തന്നെയാണ് വിവാഹിതയായെന്ന് അറിയിച്ച് ചിത്രങ്ങൾ പങ്കുവെച്ചത്.
‘എന്റെ ലോകത്തേക്ക് ഒരു എത്തിനോട്ടം’ എന്ന ക്യാപ്ഷനോടെയാണ് ആര്യ അഭിഷേകിനെ ടാഗ് ചെയ്ത് ‘3/10/ 2025/’ എന്ന തീയതിയോടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. പച്ചയില്‍ കസവ് പ്രിന്റോടുകൂടിയ കരയുള്ള ഓഫ് വൈറ്റ് സാരിയാണ് ചിത്രങ്ങളില്‍ ആര്യയുടെ വേഷം. ഫ്‌ളോറല്‍ പ്രിന്റുള്ള ഷര്‍ട്ടും മുണ്ടുമാണ് അഭിഷേക് വിവാഹത്തിനായി തിരഞ്ഞെടുത്തിരുന്നത്.
View this post on Instagram
ആര്യ പങ്കുവെച്ച പോസ്റ്റില്‍ ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണന്‍, നടി കനി കുസൃതി തുടങ്ങിയ ഒട്ടേറെ ആരാധകരും നവദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ‘സഖാവ്’ എന്ന കവിത ആലപിച്ച് ശ്രദ്ധനേടിയ ഗായികയാണ് ആര്യ.
STORY HIGHLIGHT: singer arya dhayal married
















