നടിയും രാഷ്ട്രീയനേതാവുമായ ഖുശ്ബു സുന്ദർ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. നിരവധി പോസ്റ്റുകളും നടി പങ്കുവെയ്ക്കാറുണ്ട്. ആരാധകർക്ക് റിപ്ലേയും കൊടുക്കാറുണ്ട്. ഇപ്പോഴിതാ നടിയുടെ വിദ്യാഭ്യാസത്തെ ചോദ്യം ചെയ്‌തുകൊണ്ട് ഉയർന്ന വിമർശനങ്ങൾക്ക്, താരം കൊടുത്ത മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.
https://twitter.com/khushsundar/status/1974898389444915537?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1974898389444915537%7Ctwgr%5E2502aeed8a93a27f6ce9b934337bf380d3969c5b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Flifestyle%2Fnews%2Fkhushbu-sundar-not-studied-beyond-class-8-use-chatgpt-to-tweet-reply-xxmmg6tn
ഖുശ്ബു എട്ടാം ക്ലാസ് പാസായിട്ടില്ല എന്നും എക്‌സിലെ സര്‍ക്കാസ്റ്റിക് ട്വീറ്റുകള്‍ക്കായി ഖുശ്ബു എഐ ടൂളായ ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നുവെന്നുമെല്ലാമാണ് ഒരാള്‍ എക്‌സില്‍ ആരോപിച്ചത്. ഇതിന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഖുശ്ബു. വിമര്‍ശന ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഖുശ്ബു ഇതിന് മറുപടി നല്‍കിയത്. ബുദ്ധിശക്തിയെന്നത് റിപ്പോര്‍ട്ട് കാര്‍ഡിലെ ഫലവുമായി ബന്ധപ്പെട്ടതല്ലെന്ന് താരം പറഞ്ഞു. ജനകീയ രാഷ്ട്രീയനേതാവായിരുന്ന കാമരാജ് നാലാം ക്ലാസിനപ്പുറം പഠിച്ചിരുന്നില്ലെന്നും ഖുശ്ബു ഓര്‍മിപ്പിച്ചു.
‘ബുദ്ധിശക്തിയെന്നത് നിങ്ങളുടെ അക്കാദമിക് റിപ്പോര്‍ട്ട് കാര്‍ഡിലെ ഫലവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് ജീവിതം നിങ്ങളെ പഠിപ്പിക്കുന്നതെന്താണോ അതാണ്. മഹാനായ നേതാവ് കാമരാജിന് പോലും നാലാം ക്ലാസിനപ്പുറം വിദ്യാഭ്യാസം തുടരാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് സമാധാനമായിരിക്കൂ, എന്റെ ചിന്തകള്‍ക്ക് ശബ്ദം നല്‍കാന്‍ എനിക്ക് ഒരു ചാറ്റ്ജിപിടിയും വേണ്ട.’ -ഇതാണ് ഖുശ്ബു പറഞ്ഞത്.മുംബൈയിലെ സ്വാമി മുക്താനന്ദ ഹൈസ്‌കൂളിലാണ് ഖുശ്ബു പഠിച്ചിരുന്നത്. അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നതിനാല്‍ അവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 1980-ല്‍ പത്താം വയസിലാണ് ഖുശ്ബു ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ബേണിങ് ട്രെയിന്‍ എന്ന ചിത്രമായിരുന്നു അത്.
















