വിവാഹം എന്നത് ഒരു സാമൂഹിക ബന്ധത്തിന്റെ കൂടെ കെട്ടുറപ്പ് പ്രകാശിപ്പിക്കുന്ന ഒന്നാണെന്നത് പഴങ്കഥ. കാലത്തിന്റെ മാറ്റത്തിനൊപ്പം വേഗത്തില്‍ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിനും മാറ്റം വരുന്നുണ്ട്. വിവാഹവും വിവാഹ മോചനവും ഇപ്പോള്‍ സര്‍വ്വ സാധാരണമായിരിക്കുകയാണ്. വിവാഹം പോലെ തന്നെ ആഘോഷിക്കപ്പെടുന്ന ആചാരമായി വിവാഹമോചനവും മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹ മോചനം ലോകത്തെ അറിയിക്കുന്നത്. അതും വ്യത്യസ്ത ആഘോഷങ്ങളിലൂടെയും, അനുഷ്ഠാനങ്ങളിലൂടെയുമാണ്. ഇത്തരം വിഡിയോകള്‍ കാണാന്‍ കാഴ്ചക്കാരും ഏറെയാണ്. അത്തരം വീഡിയോകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നവരും കുറവല്ല.
കേക്ക് മുറിച്ച് പാലഭിഷേകം നടത്തി വിവാഹമോചനം ആഘോഷിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. 15 പവനും 18 ലക്ഷം രൂപയും നല്‍കിയാണ് താന്‍ വിവാഹ മോചനം നേടിയതെന്ന് യുവാവ് വിഡിയോയില്‍ സൂചിപ്പിക്കുന്നു.
ബിരാദാര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. യുവാവിനെ അമ്മ പാലില്‍ കുളിപ്പിക്കുന്നതാണ് വിഡിയോയുടെ തുടക്കം. പുതു വസ്ത്രങ്ങളണിഞ്ഞ് കേക്ക് മുറിക്കുകയും കുടുംബത്തിനൊപ്പം പങ്കിടുന്നതും വിഡിയോയില്‍ കാണാം.
View this post on Instagram
120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് നല്‍കിയാണ് വിവാഹമോചനം നേടിയതെന്ന് യുവാവ് കേക്കില്‍ എഴുതിയിട്ടുണ്ട്. ‘ജീവിതത്തില്‍ സന്തോഷമായിരിക്കുക, ആഘോഷിക്കുക, 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും ഞാനെടുത്തിട്ടില്ല. തിരികെ നല്‍കി. ഇപ്പോള്‍ സിംഗിളാണ് സന്തോഷവാനാണ് സ്വതന്ത്രനാണ്. എന്റെ ജീവിതം എന്റെ നിയമങ്ങളാണ്’ എന്നാണ് വിഡിയോയുടെ തലക്കെട്ട്.
വിഡിയോ മൂന്ന് മില്യണിലധികം പേരാണ് ഇതിനോടകം കണ്ടത്. വലിയ വിമര്‍ശനമാണ് വിഡിയോയ്ക്ക് നേരെ. യുവാവിനെ ‘അമ്മ കുട്ടി’ എന്നാണ് കമന്റ് ബോക്‌സില്‍ പലരും എഴുതുന്നത്. നിങ്ങളുടെ ഭാര്യ ടോക്‌സിക് ബന്ധം അവസാനിപ്പിച്ചതായി തോന്നുന്നു. അവള്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ അമ്മയോടൊപ്പം നില്‍ക്കൂ എന്നാണ് ഒരു കമന്റ്. ജീവിതത്തില്‍ സമാധാനം ഉണ്ടാകണമെങ്കില്‍ അമ്മ കുട്ടിയില്‍ നിന്ന് അകന്നു നില്‍ക്കുക എന്നാണ് മറ്റൊരാള്‍ കമന്റിട്ടത്. എന്നാൽ ഇത്തരത്തിൽ വിവാഹമോചനവും വിവാഹം പോലെത്തന്നെ ആഘോഷമാക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.
STORY HIGHLIGHT: indian man celebrated his divorce
















