‘ലോക’യുടെ വിജയത്തിന്റെ ക്രെഡിറ്റ് ചിത്രത്തിന്റെ നിർമാതാക്കൾക്കും ആ ടീമിനും മാത്രമെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ പോലുള്ള ചിത്രങ്ങളുണ്ടാവുന്നതിന് ഇടമൊരുക്കിയത് തങ്ങള്‍ തുടങ്ങിവെച്ച സംവാദങ്ങളാണെന്ന റിമ കല്ലിങ്കലിന്റെയും അവകാശവാദത്തിന്റെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിന്റെ മറുപടി. നടിമാരായ നൈല ഉഷയുടെയും റിമ കല്ലിങ്കലിന്റെയും അഭിപ്രായപ്രകടനം വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് വിജയ് ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തന്റെ അഭിപ്രായം പങ്കുവെച്ചത്.
‘വൈശാലി, ഉണ്ണിയാര്‍ച്ച, കടത്തനാട്ട് മാക്കം, കള്ളിച്ചെല്ലമ്മ, അവളുടെ രാവുകള്‍, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എന്റെ സൂര്യപുത്രിക്ക്, ആകാശദൂത്, ഇന്‍ഡിപെന്‍ഡന്‍സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, കളിമണ്ണ്, ഹൗ ഓള്‍ഡ് ആര്‍ യു, പിന്നെ സ്വസ്വന്തം 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങളുടെ ക്രെഡിറ്റൊന്നും ആരും കൊണ്ടുപോകാത്തതില്‍ ദൈവത്തിന് നന്ദി. മലയാളം എക്കാലത്തും മികച്ച സ്ത്രീകേന്ദ്രിത സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട്. കാലം മാറുകയും ഒടിടിയുടെ വരവോടെ പുതിയ പ്രേക്ഷകരെ കിട്ടി വലിയ ഉയരങ്ങളിലെത്തുകയും ചെയ്തതോടെ നമ്മള്‍ ആഗോള നിലവാരത്തിലുള്ള ഉള്ളടക്കം നിര്‍മിക്കാന്‍ തുടങ്ങി. അത് ലളിതവും വ്യക്തവുമാണ്. ആ സ്‌പേസ് കണ്ടെത്തി ചിത്രം പ്രാവര്‍ത്തികമാക്കിയതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് ലോകയുടേയും വേഫെററിന്റേയും ടീമിന് മാത്രമാണ്. ‘ വിജയ് കുറിച്ചു.
എന്നാൽ ‘ലോകയുടെ ക്രെഡിറ്റ് ടീമിന് അവകാശപ്പെട്ടതാണ്. എന്നാല്‍, ഞങ്ങള്‍ തുടങ്ങിവെച്ച സംവാദങ്ങള്‍ ചിത്രത്തിന് ഇടം സൃഷ്ടിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. ഞങ്ങള്‍ സംസാരിച്ചതുകൊണ്ടല്ല. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ തിരിച്ചുസംസാരിക്കുന്നു. ഞങ്ങള്‍ ആ സ്‌പേസ് ഉണ്ടാക്കി. ഞങ്ങള്‍ ഉണ്ടാക്കി എഎന്നുപോലും പറയാന്‍ എനിക്ക് താത്പര്യമില്ല. അതുപോലൊന്നിന് ഒരുവേദി ഞങ്ങളുണ്ടാക്കി’ എന്നായിരുന്നു റിമ പറഞ്ഞിരുന്നത്. നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച റിമയുടെ പരാമർശത്തിന് മറുപടിയുമായി എത്തിയത്.
STORY HGIHLIGHT: vijay babu responds rima kallingal comments
















