സിലമ്പരശനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അരസൻ’ ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. നേരത്തെ ചിത്രത്തിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ കയ്യിൽ ഒരു വടിവാളും പിടിച്ച് ചോരയിൽ കുളിച്ച് നിൽക്കുന്ന സിമ്പുവിന്റെ ഒരു ചിത്രമാണ് പോസ്റ്ററിൽ കാണാനാകുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമായ അരസനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
വടചെന്നൈ യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണെന്ന് ഈ ചിത്രം എന്ന് നേരത്തെ വെട്രിമാരൻ വ്യക്തമാക്കിയിരുന്നു. ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും. സിമ്പുവുമായുള്ള ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം വടചെന്നൈ 2 ആരംഭിക്കുമെന്നും ആയിരുന്നു നേരത്തെ വെട്രിമാരൻ പറഞ്ഞിരുന്നത്.
2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. അരസന്റെ കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
STORY HIGHLIGHT: simbu vertrimaran movie poster out
















