ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് മാറിനിൽകേണ്ടി വന്ന എംഎല്‍എ കെഎസ്ആര്‍ടിസി ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചേര്‍ത്തുപിടിച്ച വയോധികയുടെ വീഡിയോ പങ്കുവെച്ച് നടി സീമ ജി. നായര്‍. ‘ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ’ എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ ഫേസ് ബൂക്കിലൂടെ പങ്കുവെച്ചത്.
വീഡിയോയില്‍ ഫോണില്‍ സംസാരിക്കുന്ന വയോധിക ‘എന്റെ മകന്‍ വന്നിട്ടുണ്ട്.’ എന്ന് രാഹുലിനെ കുറിച്ച് മറുതലയ്ക്കലുള്ള ആളോട് പറഞ്ഞശേഷം ഫോണ്‍ രാഹുലിന് കൈമാറുന്നതും വയോധിക രാഹുലിനെ ചേര്‍ത്തുപിടിക്കുന്നതും തലോടുന്നതും അവർ തമ്മിലുള്ള സംഭാഷണങ്ങളുമാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ‘ ഇന്ന് കണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ. രാഹുൽ മാങ്കൂട്ടത്തിൽ ഇതുപോലെ ഒരുപാടമ്മമാരുടെ സ്നേഹവും, പ്രാർത്ഥനയും രാഹുലിനുണ്ട്.’ എന്ന് സീമ കുറിച്ചു.
പോസ്റ്റിനെ വിമര്‍ശിച്ച് കമന്റിടുന്നവര്‍ക്ക് രൂക്ഷ ഭാഷയിൽ തന്നെ താരം മറുപടിയും നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട്- ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ രാഹുല്‍ പങ്കെടുത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
STORY HIGHLIGHT: rahul mamkootathil elderly woman viral video
















