‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യുമായി ബന്ധപ്പെട്ട ക്രെഡിറ്റ് തർക്കമാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. ഇപ്പോഴിതാ ഈ വാദപ്രതിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. പ്രമുഖ നടി പറയുന്നു അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സിനിമ വിജയിച്ചതെന്ന്. എന്നാൽ പ്രശസ്തനായ ഒരു നിർമാതാവ് പറയുന്നു ചിത്രത്തിന്റെ വിജയം പൂർണമായും ഇതിന്റെ നിർമാതാവിന്റേത് ആണെന്ന്. എന്നാൽ ഈ സിനിമ എഴുതി, സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് എന്തുകൊണ്ടാണ് ആരും പറയാത്തത് എന്നതാണ് രൂപേഷിൻറെ ചോദ്യം.
‘പ്രമുഖ നടി പറയുന്നു, അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വൻ വിജയം നേടിയതെന്ന്. മറ്റൊരു പ്രമുഖ നിർമ്മാതാവ് പറയുന്നു, ഈ സിനിമയുടെ വിജയം പൂർണമായും ഇതിന്റെ നിർമാതാവിന്റ ആണെന്ന്. മീഡിയകൾ എല്ലാം പറയുന്നു, ഈ സ്ത്രീകേന്ദ്രിത സിനിമ കോടികളുടെ ക്ലബ്ബിൽ എത്തിയത് നായികയുടെ വിജയമാണെന്ന്. എല്ലാം ശരി, അതെല്ലാം നമ്മുക്ക് അംഗീകരിക്കാം. പക്ഷേ, ഇതെല്ലാം നടക്കുമ്പോൾ, ഈ സിനിമ എഴുതി സംവിധാനം ചെയ്ത ആ വ്യക്തിയെ കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ട്? ആ സംവിധായകൻ ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ, ഈ സിനിമ തന്നെ ഉണ്ടാകുമോ? ഫാൻസ് അസോസിയേഷന്റെ ശ്രദ്ധയ്ക്ക് — രോഷം കൊള്ളേണ്ട, ഞാൻ സിനിമയെ കുറിച്ച് നല്ലതാ പറഞ്ഞത്!.’ രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ‘ലോക’ പോലുള്ള ചിത്രങ്ങളുണ്ടാവാന്‍ സ്‌പേസ് ഉണ്ടാക്കിയത് തങ്ങളാണെന്നായിരുന്നു റിമയുടെ വാദം. ഇതിൽ പ്രതികരിച്ച് നിർമാതാവും നടനുമായ വിജയ് ബാബുവും ഫേസ്ബുക്ക് കുറിപ്പ് പുറത്തിറക്കിയിരുന്നു.
STORY HIGHLIGHT: roopesh peethambaran about lokah credit issue
















