മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. ഋതു എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് റിമ കല്ലിങ്കൽ. ചുരുങ്ങിയ കാലയളവിൽ തന്നെ തന്‍റേതായ മുഖമുദ്ര മലയാള സിനിമയിൽ പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും റിമയെ തേടിയെത്തി. റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. രാജ്യാന്തര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷമാണ് ചിത്രം തിയറ്റർ റിലീസിനെത്തുന്നത്. ഈ മാസം 16 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ‘യെസ് 27 ‘ എന്ന യൂട്യൂബ് ചാനലിന് റിമ കല്ലിങ്കൽ നൽകിയ ഇന്റർവ്യൂ ശ്രദ്ധ നേടുകയാണ്.
റിമ കല്ലിങ്കലിന്റെ വാക്കുകൾ..
‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’ എന്ന ചിത്രത്തിൽ നാടൻ ബോൾഡ് കാരറ്റെർ
ആണ്. കഷ്ടപ്പെടാൻ ഒരു പ്രശ്നവുമില്ല, തെങ്ങിൽ കയറുന്ന സീനൊക്കെ റിയലാണ്. പുതിയതായിട്ട് ചെയ്യാൻ കിട്ടുന്ന കാര്യങ്ങളോടും പുതിയ ഏക്പിരിയൻസിനോടും ചലഞ്ചസിനോടും ഇഷ്ടമാണ്.
വെല്ലുവിളികൾ ഇഷ്ടമാണ്. അതൊക്കെ ടാക്കിൾ ചെയ്യാനും അതൊക്കെ എങ്ങനെ ചെയ്യും എന്നുള്ള അതിന്റെ റിസർച്ചിലേക്കും അതിന്റെ പ്രിപ്പറേഷനിലേക്കും പോകുന്ന ആ പ്രോസസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതൊരു പ്രശ്നമേയല്ല അടിപൊളിയാണ്.
അതിനേക്കാളും ഇതിൽ എനിക്ക് പുതുമ എന്നത് സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെടാതെ, ലുക്ക് വൈസ് ആണെങ്കിലും അതിലത്തെ ചുറ്റുപാടുകൾ ആണെങ്കിലും അതിലെ റിലേഷൻഷിപ്പ് ആണെങ്കിലും, അമ്മയെ എങ്ങനെ കാണുന്നു, ചുറ്റുമുള്ള മനുഷ്യരായിട്ട് എങ്ങനെ ഇടപെഴുകുന്നു പിന്നെ ആളുകളായിട്ട് സംസാരിക്കാനോക്കെ മടിയുള്ള ഞാനല്ലാതെ ഒരാളെ അവതരിപ്പിക്കാനാണ് എപ്പോഴും താൽപ്പര്യം.
















