മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയെ നാലരമണിക്കൂർ മുംബൈ പോലീസ് ചോദ്യം ചെയ്തു. മുംബൈ പൊലീസിന്റെ ഇക്കണോമിക് ഒഫന്‍സ് വിങ് ആണ് നടിയെ ചോദ്യം ചെയ്തത്. ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും ചേര്‍ന്ന് ഗൂഢാലോചന നടത്തി വഞ്ചിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം.
ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട നിക്ഷേപ വായ്പ ഇടപാടില്‍ വ്യവസായിയായ ദീപക് കോത്താരിയില്‍ നിന്ന് 60 കോടിരൂപയിലേറെ തട്ടിയെടുത്തെന്നാണ് കേസ്. ബിസിനസ് വികസിപ്പിക്കാന്‍ എന്ന വ്യാജേനെ തട്ടിയെടുത്ത പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്. ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനെയും മറ്റ് അഞ്ചു പേരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടിയെ ചോദ്യം ചെയ്തത്.കമ്പനിയുടെ കാര്യങ്ങള്‍ താന്‍ അന്വേഷിക്കുന്നില്ലെന്നാണഅ ശില്‍പ ഷെട്ടി പൊലീസില്‍ അറിയിച്ചതെന്നാണ് വിവരം. അതേസമയം അടുത്ത റൗണ്ട് ചോദ്യം ചെയ്യലിനായി രാജ് കുന്ദ്രയെ വിളിപ്പിക്കുമെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.
















