നടൻ ജയറാമിന് അടുത്തിടെയുണ്ടായ ഒരു അനുഭവം സിനിമാലോകത്ത് അത്രയെളുപ്പം ഉണ്ടാകുന്നതല്ല. സൂപ്പർ ഹിറ്റ് ചിത്രം ‘കാന്താര’യുടെ സംവിധായകനും നടനുമായ റിഷഭ് ഷെട്ടി യെ കണ്ടുമുട്ടിയപ്പോൾ താനൊരു വലിയ ആരാധകനാണെന്ന് ജയറാം അങ്ങോട്ട് പറയുകയായിരുന്നു. എന്നാൽ, റിഷഭ് ഷെട്ടിയുടെ മറുപടി ജയറാമിനെ അത്ഭുതപ്പെടുത്തി.
വർഷങ്ങളായി താൻ ജയറാമിൻ്റെ വലിയ ആരാധകനാണെന്ന് റിഷഭ് ഷെട്ടി തിരിച്ച് പറഞ്ഞു. റിഷഭ് തൻ്റെ കൗമാരകാലം ചെലവഴിച്ചത് കേരള-കർണ്ണാടക അതിർത്തി പ്രദേശങ്ങളിലായിരുന്നു. ആ സമയത്ത് അദ്ദേഹം അവിടുത്തെ എല്ലാ മലയാള സിനിമകളും മുടങ്ങാതെ കാണുമായിരുന്നു. അങ്ങനെയാണ് ജയറാമിൻ്റെ അഭിനയത്തെ താൻ ഇഷ്ടപ്പെടാൻ തുടങ്ങിയതെന്നും, ആ ആരാധനയാണ് തന്നെ ജയറാമിനെ വിളിപ്പിക്കാൻ കാരണമായതെന്നും റിഷഭ് ഷെട്ടി വെളിപ്പെടുത്തി. താനൊരു ആരാധകനാണെന്ന് റിഷഭിനോട് പറഞ്ഞപ്പോൾ, അദ്ദേഹവും തൻ്റെ ആരാധകനാണെന്ന് തിരിച്ച് പറഞ്ഞ അനുഭവം ജയറാം പങ്കുവെച്ചു.
















