ഏറെ ആരാധകരുള്ള ചിത്രമാണ് സിഐഡി മൂസ. അർജുനെന്ന നായയും ദിലീപും ഭാവനയുമൊക്കെ അഭിനയിച്ചു തകർത്ത് ചിത്രത്തിന്റെ സംവിധായകൻ ജോണി ആന്റെണിയാണ്.
ഹാസ്യത്തിനു പ്രധാന്യം നൽകിയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം. ഏറെ നാളുകളായി ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തി രംഗത്ത് വന്നിരിക്കുകയാണ് ജോണി ആന്റെണി. കോട്ടയം കറുകച്ചാലിൽ ഇന്നലെ നടന്ന അഞ്ചാനി സിനിമാസ് തിയറ്റർ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജോണി ആന്റെണി പറയുന്നു;
ഇന്ന് ഇവിടെ നിൽക്കുമ്പോൾ അതിയായ സന്തോഷമുണ്ട്.എന്റെ നാട്ടിലെ ഒരു തിയറ്റർ വരുന്നു വന്നു എന്നുള്ളതാണ് ഏറ്റം സന്തോഷകരം.
ഇപ്പോളെനിക്കുള്ളത് ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹം കൊണ്ട് കൂടിയാണ്. ദൈവം അനുവദിച്ചാൽ അത് സിഐഡി മൂസ -2 തന്നെയായിരിക്കും എന്ന് ഞാൻ ഈ സമയത്ത് അറിയിക്കുകയാണ്. അതിന്റെ റിലീസ് ഈ തിയറ്ററിൽ വെച്ച് ഞങ്ങൾ നടത്തും.
content highlight: Johny Antony
















