ഷറഫുദ്ദീന്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീന്‍, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്ത്. ഒരു അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയ്‍നര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തിറങ്ങിയ ട്രെയ്ലർ നൽകുന്ന സൂചന. ഒക്ടോബർ 16 ന് സിനിമ ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും.
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ തിയറ്റർ ഡിസ്ട്രിബൂഷൻ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്.
കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇത്. ചിത്രത്തിൽ വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ കാരക്റ്റർ പോസ്റ്ററിനും വലിയ പ്രേക്ഷക പിന്തുണ നേടിയെടുത്തിരുന്നു. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ക്യാമറ – ആനന്ദ് സി ചന്ദ്രൻ, എഡിറ്റർ – അഭിനവ് സുന്ദർ നായക്.
STORY HIGHLIGHT: the pet detective trailer out
















