തെന്നിന്ത്യൻ താരസുന്ദരി തൃഷ കൃഷ്ണൻ വിവാഹിതാകുന്നതായി റിപ്പോർട്ട്. ഛണ്ഡീഗഢുകാരനായ വ്യവസായി ആണ് വരൻ എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ താരമോ കുടുംബമോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ഇരു കുടുംബങ്ങളും വർഷങ്ങളായി പരസ്പരം അറിയുന്നവരാണെന്നും തൃഷയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ശരിയായ ആളെ കണ്ടെത്തുമ്പോൾ വിവാഹത്തിന് തയ്യാറാകുമെന്നും എന്നാൽ ശരിയായ സമയം ഇതുവരെ വന്നിട്ടില്ലെന്നും തൃഷ അടുത്തിടെ പറഞ്ഞിരുന്നു.
2015ൽ സംരംഭകനായ വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. പക്ഷേ താമസിയാതെ ഈ ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം അഭിനയം തുടരാനുള്ള തീരുമാനം സംബന്ധിച്ച് തൃഷയും വരുണും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.
















