നിരൂപകപ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ ആളൊരുക്കം, സബാഷ് ചന്ദ്ര ബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം വി സി അഭിലാഷ് സംവിധാനം ചെയ്ത “എ പാൻ ഇന്ത്യൻ സ്റ്റോറി ” മനോരമ_മാക്സ് ( MANORAMA MAX) ഒടിടിയിലൂടെ ഇന്ന് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു.
വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമ്മജൻ ബോൾഗാട്ടി, ജോണി ആൻ്റണി, രമ്യ സുരേഷ്, ശൈലജ അമ്പു, വിസ്മയ ശശികുമാർ, ഡാവിഞ്ചി, പാർവണ ദാസ്, ഋതുപർണ്ണ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകനായ വി സി അഭിലാഷ് തന്നെയാണ്.
നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫയസ് മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇതിനോടകം ഒട്ടനവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും നിരവധി ഫിലിം ഫെസ്റ്റുകളിൽ സാന്നിധ്യം അറിയിക്കുകയും ചെയ്ത ഈ ചിത്രം തീർച്ചയായും പ്രേക്ഷകർക്കിഷ്ടപ്പെടും. പിആർഒ – ബിജിത്ത് വിജയൻ
















