ബോളിവുഡ് താരം ഹൃതിക് റോഷന്‍ നിര്‍മാണത്തിലേക്ക്. നടന്റെ ആദ്യ നിർമാണ സംരംഭമായ വെബ് സീരീസിൽ നായികയായി മലയാളികളുടെ പ്രിയതാരം പാർവതി തിരുവോത്ത് ആണ് എത്തുന്നത്. ഇപ്പോഴിതാ ഹൃതിക് റോഷനും മറ്റ് നടിമാരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പരവതി.
View this post on Instagram
ഏറെ നാളുകൾക്ക് ശേഷമാണ് പാർവതിയുടെ ഒരു സീരീസ് പ്രേക്ഷകർ കാണാൻ പോകുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും ചേർന്നൊരു ഗംഭീര ത്രില്ലർ ആയിരിക്കും ഈ സീരീസ് എന്നാണ് റിപ്പോർട്ടുകൾ.എച്ച്ആർഎക്‌സ് ഫിലിംസിന്റെ ബാനറിൽ ആമസോൺ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിർമിക്കുന്ന വെബ് സീരീസിന് ‘സ്റ്റോം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. മുംബൈ പശ്ചാത്തലത്തിൽ ഒരുക്കുന്ന ത്രില്ലർ പരമ്പരയുടെ പേര് ‘സ്റ്റോം’ എന്നാണ്. അലായ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ, സബ ആസാദ് എന്നിവരാണ് സ്റ്റോമിലെ മറ്റു പ്രധാന താരങ്ങൾ.
ഫയര്‍ ഇന്‍ ദ് മൗണ്ടെൻസ്, ടബ്ബര്‍ എന്നീ സീരീസുകളൊരുക്കിയ അജിത്പൽ സിങ് ആണ് സംവിധാനം. പാർവതിയുടെ മൂന്നാമത്തെ ബോളിവുഡ് പ്രോജക്ട് ആണിത്. സീരീസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. പ്രഥമദൃഷ്ട്യാ കുറ്റക്കാർ, നോബഡി എന്നിവയാണ് അടുത്തിറങ്ങുന്ന പാർവതിയുടെ ചിത്രങ്ങൾ.
















