പുല്ലാനൂർ: ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിലെ അധ്യാപകർക്ക് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതുതായി ഒരുക്കിയ സ്റ്റാഫ് റൂം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് ടി. ഇബ്രാഹിം അധ്യക്ഷനായി.
പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് എം. ടി. അലി, വാർഡ് മെമ്പർ അബ്ദുറസാഖ് എന്ന നാണി, മൻസൂർ എന്ന കുഞ്ഞിപ്പു, ശ്രീമതി രാധികാ ദേവി, ശ്രീ സൈജു ഫിലിപ്പ് എന്നിവർ സംസാരിച്ചു.സീനിയർ അസിസ്റ്റൻറ് ആനി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
















