ശബരിമലയിലെ സ്വര്‍ണ്ണപ്പാളി അപ്പാടെ കട്ടു തിന്നവരെ കുറിച്ചുള്ള അന്വേഷണങ്ങളും തമ്മില്‍ പഴി പറച്ചിലും രൂക്ഷമായിരിക്കെയാണ് കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് അതിരൂക്ഷമായ മതഭ്രാന്തിന്റെ വിഷയമായി ഉയര്‍ന്നു വന്നിരിക്കുന്നത്. ഹിജാബ് ഇടുന്നതാണോ മതഭ്രാന്ത് ? അതോ ഹിജാബ് ഇടാന്‍ അനുവദിക്കാത്തതാണോ മതഭ്രാന്ത് ? എന്നതാണ് ഇവിടെ പ്രശ്‌നം. രാജ്യത്തിന്റെ വ്യക്തി സ്വാതന്ത്ര്യം എന്നത് അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും, ഇഷ്ടമുള്ള മതം സ്വാകരിക്കാമെന്നും, അതാത് ആചാരങ്ങള്‍ പിന്തുടരാനുള്ള അവകാശം ഉണ്ടെന്നുമാണ്. പള്ളുരുത്തിയിലെ സ്‌കൂള്‍ മാനേജ്‌മെന്റ് ക്ര്‌സ്ത്യന്‍ വിഭാഗത്തിന്റേതാണ്.
ഇവിടെ 140 ഓളം മുസ്ലീം കുട്ടികള്‍ പഠിക്കുന്നുമുണ്ട്. സ്‌കൂള്‍ അധികൃതര്‍ ഒരു മുസ്ലീം കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്, സ്‌കൂള്‍ യൂണിഫോം ധാരിക്കാതെ വന്നതിനല്ല, യൂണിഫോമിനൊപ്പം തലയില്‍ ഹിജാബ് ധരിച്ചിരുന്നതു കൊണ്ടാണ്. ഹിജാബ് മതാചാര പ്രകാരം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ്. എന്നാല്‍, സ്‌കൂള്‍ യൂണിഫോമല്ലാതെ മറ്റൊന്നും ധരിക്കാന്‍ പാടില്ലെന്നു നിഷ്‌ക്കര്‍ഷിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റ് ഹിജാബിനെതിരേ നടപടി എടുത്തു. സ്‌കൂളില്‍ നിന്നും കുട്ടിയെ പറഞ്ഞുവിട്ടു. ഇത് ചോദ്യം ചെയ്യാനെത്തിയതോ, എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും. സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ സ്‌കൂള്‍ പൂട്ടിയിടുകയും ചെയ്തു.
കഴിഞ്ഞ 7നാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുമായി സ്‌കൂള്‍ മാനേജ്‌മെന്റ് സംസാരിച്ചു. മാനേജ്‌മെന്റ് നല്‍കിയ സ്‌കൂള്‍ മാന്വല്‍ പ്രകാരം യൂണിഫോം ഉപയോഗിക്കുമെന്ന് രക്ഷിതാക്കള്‍ അംഗീകരിച്ചിരുന്നു എന്നാണ് മാനേജ്‌മെന്റിന്റെ ഭാഷ്യം. ഹിജാബ് ധരിച്ചാല്‍ എന്താണ് സംഭവിക്കുക എന്നും, ഹിജാബ് ധരിച്ചില്ലെങ്കില്‍ എന്താണ് ഉണ്ടാകുന്നതെന്നും വിദ്യാര്‍ത്ഥിനിക്കും സ്‌കൂളിലെ കുട്ടികള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലാണോ ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും എറണാകുളം എം.പിയും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവും കോടതിയുടെ നടപടിയും വന്നിരിക്കുന്നത് എന്നതാണ് പ്രധാന പ്രശ്‌നം. തട്ടമിട്ടതിന്റെ പേരില്‍ ഉണ്ടായ പ്രശ്‌നം ഇപ്പോള്‍ ആകെ ആശയക്കുഴപ്പത്തില്‍പ്പെട്ടിരിക്കുകയാണ്.
സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തീരുമാനത്തിനൊപ്പം എംപിയും കോടതി നിര്‍ദേശവും നില്‍ക്കുമ്പോള്‍ വിദ്യാഭ്യാസ മന്ത്രിയും വകുപ്പും വിദ്യാര്‍ത്ഥിനിയുടെ ഹിജാബിനൊപ്പം നില്‍ക്കുകയാണ് ചെയ്യുന്നത്. ഇവരില്‍ ആരെയാണ് അംഗീകരിക്കേണ്ടതെന്ന ആശയക്കുഴപ്പം വിദ്യാര്‍ത്ഥിനിക്കും രക്ഷകര്‍ത്താക്കള്‍ക്കുമുണ്ട്. എങ്ങനെ ഈ വിഷയത്തില്‍ അവസാനം കാണണമെന്ന മതപ്രശ്‌നവും ഉടലെടുത്തിരിക്കുകയാണ്. ഹിജാബ് ധറിക്കരുതെന്നു പറയുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വലിയൊരു ഹിജാബ് ഇട്ടുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന സത്യം മറന്നു പോകരുത്. മന്ത്രിയുടെ നിരീക്ഷണം മതത്തിനൊപ്പവും സ്‌കൂള്‍ മാനേജ്‌മെന്റിനൊപ്പവും നിന്നടുത്തു നിന്നും മത വസ്ത്രം അംഗീകരിക്കണമെന്നതിലേക്ക് എത്തിയത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല.
വിദ്യാഭ്യാസ മന്ത്രി കുട്ടിക്ക് ഹിജാബ് ഇടാനുള്ള അവകാശത്തിനൊപ്പമാണ് നിലകൊള്ളുന്നത്. എന്നാല്‍, ഇന്നലെ സ്‌കൂളിലെത്തിയ എം.പി. ബൈബി ഈഡന്‍ കുട്ടിയുടെ രക്ഷിതാക്കളുമായി സംസാരിച്ച് സ്‌കൂള്‍ യൂണിഫോം ഇട്ടു വരുന്നതിനുള്ള സമ്മതം വാങ്ങുകയും ചെയ്തു. പ്രശ്‌നം പരിഹരിച്ചെന്നു ഇന്നലെ പറഞ്ഞിടത്തു നിന്നുമാണ് ഇന്ന് ഹിജാബ് വീണ്ടും കത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് ഹിജാബ് അനുവദിക്കുമ്പോള്‍ കോടതിയും മാനേജ്‌മെന്റും യൂണിഫോം തന്നെ ഇട്ടു വരണണെന്ന ശാഠ്യത്തിലാണ്. എം.പിയും അതേ നിലപാടാണ് എടുത്തിരിക്കുന്നതും. ഇത് വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രിയെയും ഒറ്റപ്പെടുത്തുന്ന സ്ഥിതിയിലേക്ക് എത്തുകയാണ്. സ്‌കൂളില്‍ മതതീവ്രവാദത്തിനും, കുട്ടികളില്‍ മതം കുത്തി വെയ്ക്കുന്നതിനും മാത്രമേ ഉപകരിക്കൂ എന്ന ചിന്തയാണ് മറ്റു കുട്ടികള്‍ക്കുക.
CONTENT HIGH LIGHTS;The confusion caused by religion?: Minister Sivankutty took off her hijab?; MP Hibi Eden took off his uniform?; What should that child do to study?
















