നെറ്റിയിൽ പൊട്ട് തൊടാൻ ഇഷ്ടമല്ലാത്ത സ്ത്രീകൾ കുറവായിരിക്കും അല്ലേ? ഒരുങ്ങാനുള്ള സമയം ഇല്ലെങ്കിൽ പോലും ഒരു പൊട്ട് നെറ്റിയിൽ കുത്തിക്കൊടുത്താൽ മുഖം കൂടുതൽ സുന്ദരമാകുമെന്നാണ് പലരും വിശ്വസിക്കുന്നത്. നമ്മുടെ വിപണികളിൽ പലതരത്തിലും പല വർണ്ണങ്ങളിലും ആകൃതികളിലുമെല്ലാമുള്ള പൊട്ടുകൾ ഇന്ന് ലഭ്യമാണ്. പൊട്ടുകൾ ഫാഷൻ ലോകത്ത് നിന്നും പെട്ടന്നൊന്നും അപ്രത്യക്ഷമാകാനും സാധ്യതയില്ല. സന്ദർഭങ്ങൾക്കും വസ്ത്രങ്ങളും അനുസരിച്ച് പലരും പൊട്ടുകളും സ്റ്റൈൽ ചെയ്യാറുണ്ട്. പൊട്ടുകൾ എല്ലാക്കാലത്തും ഫാഷൻ ലോകത്തെ മിന്നും താരങ്ങൾ തന്നെയാണ്. എന്നാൽ സ്ഥിരമായി പൊട്ടുകൾ ഉപയോഗിക്കുന്നത് ചിലപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
സ്റ്റിക്കർ പൊട്ടുകൾ ചർമ്മത്തിന് നിറം നൽകുന്ന കോശങ്ങൾ നഷ്ടപ്പെടാനും ചർമ്മത്തിൽ വെളുത്ത പാടുകൾ ഉണ്ടാകാനും ഇടയാക്കുന്നു. ഇത് ‘ബിന്ദി ലൂക്കോഡെർമ’ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. പ്രത്യക്ഷത്തിൽ വിറ്റിലിഗോ ആണെന്ന് തോന്നിക്കുന്ന ഈ പ്രശ്നം ജനിതകപരമായ ഘടകങ്ങളോ ചില രാസവസ്തുക്കളുമായുള്ള സമ്പർക്കമൂലമോ ഉണ്ടാകുന്ന ഒന്നാണ്.
ആരോഗ്യ മേഖലയിലുള്ളവർ പറയുന്നത് പ്രകടനം പശ ഉപയോഗിച്ച് ഒട്ടിക്കുന്ന പൊട്ടുകളിൽ പ്ലാസ്റ്റിക്കോ അല്ലെങ്കിൽ പി-ടെർഷ്യറി ബ്യൂട്ടൈൽ ഫിനോൾ (PTBP) അടങ്ങിയിട്ടുണ്ട്. ഏത് തുകലും റബ്ബറും ഒട്ടിക്കാൻ ഉപയോഗിക്കുന്ന വാണിജ്യ പശകളിൽ കാണപ്പെടുന്ന ഒരു തെർമോപ്ലാസ്റ്റിക് ഫിനോൾ-ഫോർമാൽഡിഹൈഡ് റെസിനാണ്. ഇങ്ങനെ പൊട്ടുകളിലെ പശകളിൽ അടങ്ങിയിരിക്കുന്ന മെലനോസൈറ്റോടോക്സിക് രാസവസ്തുക്കൾ മൂലമുണ്ടാകുന്ന പിഗ്മെന്റേഷനാണ് ബിന്ദി ലൂക്കോഡെർമ പിടിപെടാൻ കാരണമാകുന്നതെന്ന് വിദഗ്ധർ അഭിപ്രയപ്പെടുന്നു.
ഫാഷനിൽ നിന്ന് അണുബാധയിലേക്ക്
നെറ്റിയിൽ സ്ഥിരമായി പൊട്ട് വെക്കുന്നത് ആ ഭാഗത്തിന് കാലക്രമേണ നിറം നഷ്ടപ്പെടാനും, അവിടെ വെള്ളപ്പാണ്ട് പോലെ കാണപ്പെടാനും സാധ്യത കൂടുതലാണ്. പരമ്പരാഗതമായി പൊട്ട് ധരിക്കുന്ന ശീലമുള്ളവരാണ് ഇന്ത്യക്കാർ. ഇവിടുത്തെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ രാസവസ്തുക്കൾ ചർമ്മത്തിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ സാധ്യതയുണ്ട്. ഓരോ വ്യക്തിയുടെയും ചർമ്മത്തിന്റെ സംവേദനക്ഷമതയും എത്ര കാലം ഇത് ഉപയോഗിക്കുന്നു എന്നതും മറ്റൊരു പ്രധാന ഘടകമാണ്. നിങ്ങൾ പശയുള്ള പൊട്ട് എത്ര കൂടുതൽ നേരം വെക്കുന്നുവോ,
















