സിനിമാ താരം അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരൻ. അവതാരക ധന്യ വർമ്മയാണ് വിവാഹ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ധന്യ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് അർച്ചന കവിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

എറ്റവും മോശം തലമുറയില്‍ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താന്‍ തിരഞ്ഞെടുത്തുവെന്ന വാക്കുകളാണ് അര്‍ച്ചന പങ്കുവച്ചത്. എല്ലാവര്‍ക്കും അതിന് കഴിയട്ടെ എന്ന് ആശംസയും താരം പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് നടിയുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത പുറത്തുവരുന്നത്.
അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ 2016ല്‍ അബീഷ് മാത്യുവിനെ അര്‍ച്ചന വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇരുവരും 2021ല്‍ പിരിഞ്ഞു. വിവാഹ മോചനത്തെക്കുറിച്ചും തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ അര്‍ച്ചന കവി പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട് അര്‍ച്ചന കവി.
















