നടൻ പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് മോഹൻലാൽ ആശംസ അറിയിച്ചത്. “പ്രിയപ്പെട്ട പൃഥ്വിക്ക് ജന്മദിനാശംസകൾ! നിങ്ങളുടെ ദിവസം സ്നേഹത്താലും, ചിരിയാലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.” പൃഥ്വിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം നിരവധി പേരാണ് പൃഥ്വിക്ക് ആശംസകളുമായി എത്തുന്നത്.പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വൈശാഖ്സംവിധാനം ചെയ്യുന്ന ‘ഖലീഫ’യാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിമ്പ്സ് ഇന്ന് പുറത്തുവിട്ടിരുന്നു. മാസ് ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
















