ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് പ്രദീപ് രംഗനാഥന്‍ നായകനാകുന്ന’ഡ്യൂഡ്’. ‘ലവ് ടുഡേ’, ‘ഡ്രാഗണ്‍’ എന്നീ ഹിറ്റ് സിനിമകളുടെ ഭാഗമായ പ്രദീപ് രംഗനാഥന്‍, ഈ ചിത്രത്തിലും നായകനാകുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോഴിതാ കൊച്ചിയില്‍ ‘ഡ്യൂഡ്’ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ മാധ്യമങ്ങളോട് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കേരളം മുഴുവന്‍ ഏറ്റെടുത്ത ‘പ്രേമലു’ പോലെ ‘ഡ്യൂഡും’ മമിതയുള്ളതിനാല്‍ എല്ലാവരും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രദീപ് രംഗനാഥന്‍. നടി മമിതയും ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്ന ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥി മുകേഷ് ആര്‍ മേത്തയും വാര്‍ത്താസമ്മേളനത്തിന്റെ ഭാഗമായി.
‘ചിത്രത്തില്‍ എന്നെ ഏറ്റവും കംഫര്‍ട്ടാക്കിയത് മമിതയായിരുന്നു. സിനിമയിലെ ഞങ്ങളുടെ കഥാപാത്രങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. എന്നെ പിച്ചിയും നുള്ളിയും ഇടിച്ചുമൊക്കെ ഞങ്ങള്‍ തമ്മിലുള്ള ബോണ്ട് സെറ്റാക്കിയത് മമിതയാണ്. വളരെ പോസിറ്റീവ് വൈബുള്ള, എനര്‍ജിയുള്ള താരമാണ് മമിത’, പ്രദീപ് പറഞ്ഞു.
‘ലവ് ടുഡേ യൂത്ത് സെന്‍ട്രിക് സിനിമയായിരുന്നു. ആദ്യം യൂത്തും ഒരാഴ്ചയ്ക്ക് ശേഷം ഫാമിലി ഏറ്റെടുത്തു. ‘ഡ്രാഗണ്‍’ എജ്യൂക്കേഷന്‍ ബേസ് ചെയ്ത് കഥപറഞ്ഞ സിനിമയായിരുന്നു. ഇമോഷന്‍സും ഉണ്ടായിരുന്നു. എന്നാല്‍ ‘ഡ്യൂഡ്’ പക്കാ ഫാമിലി എന്റര്‍ടെയ്‌നറാണ്. ഓരോ ഫാമിലിക്കുള്ളിലുള്ള റിലേഷന്‍ഷിപ്പാണ് വിഷയം’, പ്രദീപ് കൂട്ടിച്ചേര്‍ത്തു.
തമിഴിലെ ശ്രദ്ധേയ താരം പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന ‘ഡ്യൂഡ്’ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുകയാണ്. ‘ലവ് ടുഡേ’, ‘ഡ്രാഗണ്‍’ എന്നീ ഹിറ്റ് സിനിമകളിലൂടെ തമിഴിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥനും മലയാളത്തിലെ യൂത്ത് സെന്‍സേഷന്‍ മമിത ബൈജുവും സംഗീതലോകത്തെ പുത്തന്‍ സെന്‍സേഷനന്‍ സായ് അഭ്യങ്കറും ഒന്നിക്കുന്നതിനാല്‍ ദീപാവലി സീസണില്‍ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഡ്യൂഡ്’.
പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്ന പ്രദീപ് രംഗനാഥന്‍ മാജിക് ‘ഡ്യൂഡി’ലും പ്രതീക്ഷിക്കാമെന്നാണ് ഏവരും കാത്തിരിക്കുന്നത്. ഹ്രസ്വസിനിമകളിലൂടെയെത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിര്‍വ്വഹിച്ച ‘കോമാലി’യും ‘ലൗവ് ടുഡേ’യും വലിയ വിജയമായിരുന്നു. നായകനായെത്തിയ ‘ലൗവ് ടുഡേ’, ‘ഡ്രാഗണ്‍’ സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ‘ഡ്യൂഡ്’ റിലീസിനായി ഏവരും പ്രതീക്ഷയിലാണ്.
കീര്‍ത്തീശ്വരന്‍ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ഡ്യൂഡ്’ മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് കേരള ഡിസ്ട്രിബ്യൂഷന്‍. ആര്‍ ശരത് കുമാര്‍, നേഹ ഷെട്ടി, ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിങ് ഭരത് വിക്രമനുമാണ്.
കോ- പ്രൊഡ്യൂസര്‍: അനില്‍ യെര്‍നേനി, സിഇഒ: ചെറി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ലത നായിഡു, കോസ്റ്റ്യൂം: പൂര്‍ണിമ രാമസ്വാമി, ആക്ഷന്‍: യാനിക് ബെന്‍, ദിനേശ് സുബ്ബരായന്‍, ഗാനരചന: വിവേക്, പാല്‍ ഡബ്ബ, ആദേശ് കൃഷ്ണ, സെംവി, കോറിയോഗ്രാഫര്‍: അനുഷ വിശ്വനാഥന്‍, ആര്‍ട്ട് ഡയറക്ടര്‍: പി.എല്‍. സുഭേന്ദര്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്: തപസ് നായക്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: രാംകുമാര്‍ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റില്‍സ്: ദിനേശ് എം, പബ്‌സിസിറ്റി ഡിസൈനര്‍: വിയാക്കി, വിതരണം: എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് (കേരള): വിപിന്‍ കുമാര്‍ (10G മീഡിയ) പിആര്‍ഒ: ആതിര ദില്‍ജിത്ത്.
















