ഛോട്ടാ മുംബൈ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സുകീഴടക്കിയ താരമാണ് അന്തരിച്ച കലാകാരി ശരണ്യ ശശി. അർബുദമായിരുന്നു അവർക്ക്. നിരവധി സീരിയലുകളിൽ നടി അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് തിരക്കേറിയ നായിക ആയിരുന്നു ശരണ്യ. ഛോട്ടാ മുംബൈയിൽ മോഹൻലാലിൻറെ സഹോദരിയുടെ വേഷമാണ് ശരണ്യ ചെയ്തത്.
ഈ സിനിമയിലേക്ക് ശരണ്യയ്ക്ക് ക്ഷണം വന്ന കഥ മൂവി വേൾഡ് മീഡിയ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ ശരണ്യയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ നിർമാതാവ് മണിയൻപിള്ള രാജുവുമായുള്ള ഫോൺ സംഭാഷണത്തിൽ വന്ന ചില തെറ്റിദ്ധാരണകൾ മൂലം ആദ്യം ഛോട്ടാ മുംബൈയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നുവെന്ന് ശരണ്യയുടെ അമ്മ പറയുന്നു.
അവകാശികൾ കഴിഞ്ഞ് രഹസ്യം ചെയ്യുന്ന സമയത്താണ് മണിയൻപിള്ള രാജു ചേട്ടൻ ഞങ്ങളെ വിളിച്ചത്. ഛോട്ടാ മുംബൈയിലേക്ക് കാസ്റ്റ് ചെയ്യാൻ വേണ്ടിയായിരുന്നു. ശരണ്യ എന്നോട് പറഞ്ഞു… അമ്മേ മണിയൻപിള്ള രാജു ചേട്ടൻ വിളിച്ചു. ഇത്രയും ദിവസങ്ങളിലെ ഡേറ്റ് ചോദിച്ചിട്ടുണ്ട്. മോഹൻലാലിന്റെ അനിയത്തിയായി അഭിനയിക്കാൻ വേണ്ടിയാണെന്ന്. മോളെ ചിലപ്പോൾ ഇത് കള്ളം ആയിരിക്കുമെന്ന് ഞാൻ പറഞ്ഞു.
അല്ലമ്മേ മണിയൻപിള്ള രാജു ചേട്ടന്റെ ശബ്ദമായിരുന്നുവെന്ന് ശരണ്യ പറഞ്ഞു. അവർ പറഞ്ഞ ഡേറ്റ് നോക്കിയപ്പോൾ നായികയ്ക്കുള്ളതുപോലെ ഒരു മാസത്തെ ഡേറ്റാണ് അവർ ചോദിച്ചിരിക്കുന്നത്. ഇതൊക്കെ സത്യമാണോയെന്ന് ശരണ്യയോട് ഞാൻ ആവർത്തിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. അഡ്ജസ്റ്റ്മെന്റ് എന്നൊക്കെ മണിയൻപിള്ള രാജു ചേട്ടൻ പറയുന്നുണ്ടായിരുന്നുവെന്നായി ശരണ്യ.
അഡ്ജസ്റ്റ്മെന്റ് എന്നൊക്കെ കേട്ടപ്പോൾ ഞാൻ വീണ്ടും ആലോചിച്ചു. അഡ്ജസ്റ്റ്മെന്റ് എന്താണ് എന്നൊക്കെ നമുക്ക് അറിയാമല്ലോ… പലപ്പോഴായി കേട്ടിട്ടുണ്ട്. ഉടനെ ഞാൻ ശരണ്യയോട് പറഞ്ഞു… നമുക്ക് ആ സിനിമ വേണ്ടെന്ന്. അമ്മ വന്നശേഷം ഒന്നുകൂടി വിളിക്കാമെന്ന് രാജു ചേട്ടൻ പറഞ്ഞിട്ടുണ്ടെന്നായി ശരണ്യ. ശേഷം അദ്ദേഹം വിളച്ചു. ഞാൻ ശരണ്യയുടെ അമ്മയാണ്. നിങ്ങൾ അഡ്ജസ്റ്റ്മെന്റിന്റെ കാര്യം പറഞ്ഞുവെന്ന് ശരണ്യ പറഞ്ഞു.
അത് എന്താണെന്ന് ഞാൻ ചോദിച്ചു. അഡ്ജസ്റ്റ്മെന്റ് ചെയ്യണമെങ്കിൽ ആ സിനിമ ചെയ്യാൻ മോള് വരില്ലെന്നും അതിന് താൽപര്യമില്ലെന്നും ഞാൻ പറഞ്ഞു. ഉടനെ രാജു ചേട്ടൻ കാര്യങ്ങൾ വ്യക്തമാക്കി. ഞാൻ ചോദിച്ചത് അങ്ങനൊരു അഡ്ജസ്റ്റ്മെന്റ് അല്ല. സത്യമായിട്ടും ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്.
സീരിയലിൽ അഭിനയിക്കുന്ന കുട്ടികളെ കൊണ്ടുവന്ന് സിനിമയിൽ അഭിനയിപ്പിച്ചാൽ ഡേറ്റ് ക്ലാഷ് വരും. ആ സമയത്ത് സീരിയൽ ക്രൂ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് തരുമോയെന്നാണ് ഞാൻ അഡ്ജസ്റ്റ്മെന്റ് എന്ന രീതിയിൽ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണെങ്കിൽ നമുക്ക് പ്രശ്മില്ലെന്ന് ഞാനും പറഞ്ഞു. കണ്ണൂരിൽ നിന്നും മറ്റൊരു കുട്ടി കൂടിയുണ്ട്. സിനിമയിൽ മോഹൻലാലിന് രണ്ട് അനിയത്തിമാരാണുള്ളത്. ഹോട്ടലിൽ സ്റ്റെ അടക്കം അറേഞ്ച് ചെയ്യും.
ധൈര്യമായി വന്നോളൂവെന്നും രാജു ചേട്ടൻ പറഞ്ഞു. അദ്ദേത്തെ കുറിച്ച് ആര് എന്ത് പറഞ്ഞാലും കമന്റ് പറയാൻ ഞാൻ ആളല്ല. കാരണം എനിക്കോ മോൾക്കോ മോശം അനുഭവമില്ലെന്നും ശരണ്യയുടെ അമ്മ കൂട്ടിച്ചേർത്തു. അൻവർ റഷീദന്റെ സംവിധാനത്തിൽ 2007ൽ ആണ് ഛോട്ടാ മുംബൈ റിലീസായത്.എന്നേക്കും മലയാളികൾ ആഘോഷിക്കുന്ന സിനിമയുമാണ്. ജഗതി ശ്രീകുമാർ, സായ് കുമാർ, ഭാവന, മണിക്കുട്ടൻ, മല്ലിക സുകുമാരൻ, ഇന്ദ്രജിത്ത്, കലാഭവൻ മണി, വിനായകൻ, മണിയൻപിള്ള രാജു, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
















