ആരോഗ്യം പൂര്‍വസ്ഥിതിയിലായെന്ന് അറിയിച്ച് റാപ്പര്‍ ഹനുമാന്‍കൈന്‍ഡ്. ആരാധകർക്കായി അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. യൂറോപ്പ് പര്യടനത്തിന്റെ അവസാന ഷോയിൽ വച്ച് അദ്ദേഹത്തിന്റെ വലത് കാൽമുട്ടിന്റെ ലിഗമെന്റിന് പരുക്കേറ്റിരുന്നു. ഇപ്പോഴിതാ മാറ്റിവെച്ച നോര്‍ത്ത് അമേരിക്കന്‍ പര്യടനം അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നും പോസ്റ്റിൽ റാപ്പര്‍ അറിയിച്ചു.
View this post on Instagram
രണ്ടരമാസംമുമ്പ് യൂറോപ്യന്‍ പര്യടനത്തിന്റെ അവസാനം ലണ്ടനിലെ ഷോയില്വെച്ചായിരുന്നു ഹനുമാന്‍കൈന്‍ഡിന് പരിക്കേറ്റത്. തിരിച്ചുവരാനൊരുങ്ങുന്ന കാര്യം ഹനുമാന്‍കൈന്‍ഡ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അറിയിച്ചത്.
View this post on Instagram
‘തിരിച്ചുവരുമെന്ന് പറഞ്ഞില്ലേ. ശരീരവും ആത്മാവും പഴയതുപോലെയാവണം. നിങ്ങളില്‍ പലരും എന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. എനിക്ക് എല്ലാവര്ക്കും മറുപടി തരാന്‍ സാധിച്ചില്ല. എന്നാല്‍, അവ ഞാന്‍ ഒരുപാട് വിലമതിക്കുന്നു. ഒത്തിരി സ്നേഹം’- ഹനുമാന്‍കൈന്‍ഡ് കുറിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് പരിക്കുപറ്റിയ വിവരം അറിയിച്ച് ഹനുമാന്‍കൈന്‍ഡ് പോസ്റ്റ് പങ്കുവെച്ചത്. യൂറോപ്യന്‍ പര്യടനത്തിലെ അവസാനഷോയില്വെച്ച് ലിഗമെന്റിന് പരിക്കേറ്റുവെന്ന് അറിയിച്ചായിരുന്നു പോസ്റ്റ്. ‘ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി. അത് ഈ മാസം നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനാല്‍, ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തില്‍ യാത്ര സാധ്യമല്ല’, എന്നുമായിരുന്നു കുറിപ്പ്.
ഊന്നുവടിയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു അന്ന് ഹനുമാന്‍കൈന്‍ഡ് പങ്കുവെച്ചത്. ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കുമുമ്പുള്ള വീഡിയോകള്‍ പുതിയ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
















