എഴുപത്തിനാലുകാരൻ വിവാഹം കഴിച്ചത് 24 വയസ്സുള്ള യുവതിയെ. ഇന്തോനേഷ്യയിൽ നടന്ന വിവാഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. 74 വയസ്സുള്ള അബ്ദുൽ റസാക്ക് എന്ന പുരുഷൻ, 24 വയസ്സുള്ള ദേവി സതിയ എന്ന യുവതിയെ വിവാഹം കഴിച്ചതോടെയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ തുടങ്ങിയത്. ഇരുപത്തിനാലുകാരിക്ക് ഇയാൾ മഹർ(വധുവില) ആയി നൽകിയത് മൂന്നു ബില്യൺ ഇന്തോനേഷ്യൻ രൂപയാണത്രെ. അതായത്, ഏകദേശം 1.5 കോടി ഇന്ത്യൻ രൂപ.
തന്നെക്കാൾ 50 വയസ്സ് കുറവുള്ള യുവതിയെ വിവാഹം കഴിക്കാനായി വയോധികൻ ചിലവാക്കിയ തുക കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് നെറ്റിസൺസിന്. അതേസമയം, ഫോട്ടോഗ്രാഫർക്ക് പണം നൽകാതെ ദമ്പതികൾ മുങ്ങിയെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. ഫോട്ടോഗ്രാഫറുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് കാരണമായി.
ഒക്ടോബർ ഒന്നിന് കിഴക്കൻ ജാവ പ്രവിശ്യയിലെ പാസിറ്റൻ റീജൻസിയിൽ വെച്ചായിരുന്നു വയോധികന്റെ വിവാഹം. ചടങ്ങുകളെല്ലാം ആഡംബരം നിറഞ്ഞതായിരുന്നു. വിവാഹ വീഡിയോഗ്രാഫി ടീം പറയുന്നതനുസരിച്ച്, വധുവിന്റെ വില ഒരു ബില്യൺ ഇന്തോനേഷ്യൻ രൂപ ആയിരിക്കുമെന്ന് ആദ്യം അവരെ അറിയിച്ചിരുന്നു. എന്നാൽ, പരിപാടിക്കിടെ, അത് പെട്ടെന്ന് മൂന്ന് ബില്യൺ രൂപയായി വരൻ “വർദ്ധിപ്പിച്ചു”.
ആഡംബരപൂർണ്ണമായ ഒരു വേദിയിൽ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വരൻ മൂന്ന് ബില്യൺ റുപ്പിയയുടെ ചെക്ക് നൽകിയപ്പോൾ അതിഥികൾ ആർപ്പുവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിവാഹ സമ്മാനങ്ങൾ സ്വീകരിക്കുന്നതിനുപകരം, വരൻ അതിഥികൾക്ക് 100,000 റുപ്പിയ പണമായി നൽകിയതായും റിപ്പോർട്ടുണ്ട്. അതേസമയം, ദമ്പതികൾ എങ്ങനെയാണ് കണ്ടുമുട്ടിയതെന്നും വിവാഹത്തിലേക്ക് എത്തിയതെന്നും വ്യക്തമല്ല.
















