നവ്യാ നായര്‍ കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമായ ‘പാതിരാത്രി’ എന്ന സിനിമയുടെ പ്രൊമോ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ നടിയെ പോലീസ് പിടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റത്തീന സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ഡ്രാമ ചിത്രമായ ‘പാതിരാത്രി’യുടെ പ്രൊമോ വീഡിയോ വെള്ളിയാഴ്ച രാത്രിയോടെ നവ്യ നായരുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് പങ്കുവെച്ചത്.
View this post on Instagram
‘പാതിരാത്രി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടുറോഡില്‍ വെച്ച് റീല്‍ ഷൂട്ട് ചെയ്യുന്ന നവ്യയെ പോലീസ് പിടിക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭാഷണങ്ങളും ഒക്കെയാണ് ഈ പ്രൊമോ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ സ്പൂഫായും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തീയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്ന ‘പാതിരാത്രി’ ഒരു ക്രൈം ഡ്രാമ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഔദ്യോഗിക ജീവിതത്തിനിടയില്‍ ഒരു കേസിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ജാന്‍സിയും ഹരീഷും ആ കേസിന്റെ കുരുക്കഴിക്കുന്നതാണ് പാതിരാത്രി സിനിമയുടെ കഥ.
സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ്മ, ആന്‍ അഗസ്റ്റിന്‍, ആത്മീയ രാജന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, അച്യുത് കുമാര്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ.വി.അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ക്രൈം ഡ്രാമ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രം ഗംഭീരമായ തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ആണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത് എന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള അഭിപ്രായം.ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. ഷാജി മാറാടിന്റേതാണ് തിരക്കഥ. ഷഹ്നാദ് ജലാല്‍ ക്യാമ റയും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
















