ഹൊറർ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘തമ’. ആയുഷ്മാൻ ഖുറാനയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദിത്യ സർപോത്ദാർ ആണ്. ഇപ്പോഴിതാ ചിത്രത്തിന് കത്രിക വെച്ച് സെൻസർ ബോർഡ്. അഞ്ച് മാറ്റങ്ങളാണ് സിനിമയ്ക്ക് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്.
ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രശ്മികയുടെ ലിപ് ലോക് സീന്‍ 30 ശതമാനം കുറയ്ക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 30 മിനിട്ടാണ് സിനിമയുടെ നീളം. ഒരു ഹൊറർ കോമഡി വാമ്പയർ ചിത്രമായി ഒരുങ്ങുന്ന ‘തമ’ വലിയ പ്രതീക്ഷകളോടെയാണ് തിയറ്ററിൽ എത്താൻ ഒരുങ്ങുന്നത്. സ്ത്രീ, ഭേഡിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ മഡോക്ക് യൂണിവേഴ്സിൽ ഇതിനുമുൻപ് വന്ന ചിത്രങ്ങൾ. പരേഷ് റാവലും നവീസുദ്ദീൻ സിദ്ദിഖിയുമാണ് സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
















