റെയിൽവേ ജോലി പലരുടെയും സ്വപ്നമാണ്. നല്ല ശമ്പളം, സാഹചര്യം, നിലവാരം എന്നിവയൊക്കെയാണ് ഇതിന് പ്രധാന കാരണവും. ഇപ്പോഴിതാ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിൻ്റെ കീഴിൽ സ്റ്റേഷൻ മാസ്റ്റർ, ക്ലർക്ക് തുടങ്ങി മറ്റ് നിരവധി തസ്തികകളിലേക്ക് ജോലി നേടാൻ അവസരം കൈവന്നിരിക്കുകയാണ്. നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം റെയിൽവേ പുറത്തിറക്കി.
8850 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rrbcdg.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 27 ആണ്. 12 ക്ലാസ് പാസായവർക്കും ബിരുദമുള്ളവർക്കും അപേക്ഷ നൽകാം. ബിരുദമുള്ളവർക്ക് ഒക്ടോബർ 21 മുതൽ അപേക്ഷിച്ച് തുടങ്ങാം. നവംബർ 20 നാണ് അവസാന തീയതി. അതേസമയം പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് ഒക്ടോബർ 28 മുതൽ നവംബർ 27 വരെ അപേക്ഷിക്കാവുന്നതാണ്.
ബിരുദ തല ഒഴിവുകൾ (ആകെ 5,817 ഒഴിവുകളാണുള്ളത്)
സ്റ്റേഷൻ മാസ്റ്റർ: 615 ഒഴിവുകൾ
ഗുഡ്സ് ട്രെയിൻ മാനേജർ: 3,423 ഒഴിവുകൾ
ട്രാഫിക് അസിസ്റ്റന്റ് (മെട്രോ റെയിൽവേ): 59 ഒഴിവുകൾ
ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ (സിസിടിഎസ്): 161 ഒഴിവുകൾ
ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (ജെഎഎ): 921 ഒഴിവുകൾ
സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്: 638 ഒഴിവുകൾ
പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്കുള്ള ഒഴിവ് (ആകെ 3,058)
ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്: 163 ഒഴിവുകൾ
അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്: 394 ഒഴിവുകൾ
ട്രെയിൻസ് ക്ലാർക്ക്: 77 ഒഴിവുകൾ
കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലാർക്ക്: 2,424 ഒഴിവുകൾ
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/സ്ത്രീ/വിമുക്തഭടൻ തുടങ്ങിയവർക്ക് 250 രൂപയും നൽകണം.
content highlight: Career
















