സിനിമാ താരങ്ങളിൽ രണ്ടാം വിവാഹം കഴിക്കാത്തവർ വളരെ വിരളമാണ്. നടന്മാരുടെയും നടിമാരുടെയും കാര്യത്തിൽ ഈ വാദം ശരിയാണ്. ഈ ക്ലബിലേക്ക് സമീപ ദിവസം വന്നുചേർന്ന താരമാണ് നടി അർച്ചന കവി. കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയായെന്ന വാർത്ത പുറത്തുവന്നത്.
ഇപ്പോഴിതാ ഇതിനോട് ചേർന്ന് താരം ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ മറ്റൊരു പ്രണയത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതേലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയാക്കിയിരിക്കുന്നത്. അർച്ചന വിവാഹം കഴിച്ചത് ക്രൈസ്തവനായ റിക്ക് വർഗീസീനെയാണ്. അർച്ചനയുടെ രണ്ടാം വിവാഹവും റിക്കിന്റെ ആദ്യ വിവാഹവുമാണിത്. റിക്കിനെ പരിചയപ്പെടും മുൻപ് താന്‍ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നുവെന്ന് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
അർച്ചന പറയുന്നു;
ഇതിനു മുൻപ് താൻ ഒരാളെ പരിചയപ്പെട്ടു. വളരെ നല്ല ആളായിരുന്നു. നന്നായി പോകുന്നതിനിടെയിൽ മാതാപിതാക്കളെ പരിചയപ്പെടുന്ന ഘട്ടമെത്തി. തന്നോട് അവന്റെ മാതാപിതാക്കളെ കാണാൻ വരാൻ പറഞ്ഞുവെന്നും തന്നെ ഒറ്റയ്ക്ക് കാണണമെന്നാണ് പറഞ്ഞതെന്നും താരം പറയുന്നു. അതിനാൽ താൻ ഒറ്റയ്ക്ക് പോയി.
എന്നാൽ അവർ തന്നോട് വളരെ മോശമായാണ് പെരുമാറിയത്. സൗന്ദര്യമല്ലാതെ, തന്റെ സാരി തരാന്‍ മാത്രം നിന്നിലൊന്നുമില്ലെന്ന് പറഞ്ഞു. തങ്ങള്‍ വളരെ കുലീനരായ കുടുംബമാണ്. തങ്ങള്‍ വളരെ കുലീനരായ കുടുംബമാണ്. ഇരു കുടുംബവും വ്യത്യസ്തമാണ് എന്ന് പറഞ്ഞുവെന്നും അര്‍ച്ചന പറയുന്നു.
എന്നാൽ റിക്കിനോട് താൻ ഇതൊന്നും പറഞ്ഞിരുന്നില്ല. റിക്കിന്റെ മാതാപിതാക്കൾ വളരെ സ്വീറ്റ് ആയ വ്യക്തികളാണ് എന്നാണ് താരം പറയുന്നത്.റിക്കിന്റെ അമ്മ എനിക്ക് സുഹൃത്താണ്.
content highlight: Archana Kavi
















