സിപിഎമ്മിന് തലവേദനയായി ഇടവേളയ്ക്ക് ശേഷം വീണ്ടും കളത്തിലെത്തിയിരിക്കുകയാണ് മുൻ മന്ത്രിയും ആലപ്പുഴയിലെ ചെന്താരകവുമായ ജി. സുധാകരൻ. രക്തസാക്ഷിയായ അനിയന്റെ നീറുന്ന ഓർമ്മകളിലാണ് 70ന്റെ മധ്യത്തിലും സഖാവ്. ജി.എസ്. ജീവിക്കുന്നത്. പന്തളം കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന ഭുവനേശ്വരനെ എബിവിപി ക്രിമിനലുകളാണ് കുത്തിക്കൊന്നത്.
ആ ഭുവനേശ്വരന്റെ ജ്യേഷ്ഠനാണ് ഇന്ന് സിപിഎമ്മിന് അനഭിമതനായ സുധാകരൻ. ഗ്രൂപ്പ് തർക്കവും വിഭാഗീയതയും ആലപ്പുഴയിലെ പാർട്ടിയുടെ കൂടെപിറപ്പാണ്. അവിടെ നിന്ന് മന്ത്രി സഭയും പാർട്ടി സംസ്ഥാന കമ്മിറ്റിയും വരെ എത്തിയ നേതാവാണ് ജി.എസ്. എന്നാൽ ഇന്ന് ആ നേതാവ് പാർട്ടിയുമായി ഒരു ശീത യുദ്ധത്തിലാണ്. കോൺഗ്രസ് വേദിയിൽ വരെ എത്തിയ സുധാകരൻ പാർട്ടിയോടുള്ള അമർഷം പരസ്യമാക്കാനും തയാറാണ്. സജി ചെറിയാനും, ആർ. നാസറും, എച്ച് സലാമുമാണ് സുധാകരന്റെ പ്രധാന എതിരാളികൾ. ഇവരെ പേരെടുത്ത് വിമർശിക്കുന്ന സുധാകരനെയാണ് കഴിഞ്ഞ് ദിവസങ്ങളിൽ കണ്ടത്.
എന്നാൽ അതിനപ്പുറമായി സിപിഎമ്മിൽ നിന്നും പ്രതികരിച്ചത് എ.കെ. ബാലൻ മാത്രമാണ്. സുധാകരനെ പേരെടുത്ത് വിമർശിച്ച ബാലനെ അതിനപ്പുറമായി സുധാകരൻ തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ഇവർ തമ്മിലും ഒരു ശീത യുദ്ധം നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പൊതുവേദികളിൽ തമ്മിൽ കണ്ടാൽ പോലും മിണ്ടാത്ത യുദ്ധത്തിന് SFI കാലം തൊട്ട് തുടങ്ങിയതെന്നാണ് റിപ്പോർട്ട്. പത്രപ്രവര്‍ത്തകനായ പ്രദീപ് പനങ്ങാടിനു നല്‍കിയൊരഭിമുഖത്തില്‍ എ.കെ. ബാലന്‍ ആ വൈര്യത്തെ കുറിച്ച് പരാമർശിക്കുന്നത് ഇങ്ങനെ:
എസ്എഫ്‌ഐ രൂപീകരണത്തിനു ശേഷം കോട്ടയത്തുനടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ വച്ച് എന്നെ സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കാന്‍ ആലോചിച്ചിരുന്നു. ഞാന്‍ നടത്തിയ ഒരു പരാമര്‍ശം പ്രശ്നമായി. അന്ന് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്റെ എല്ലാ പേജിലും ജി സുധാകരന്റെ പേരുണ്ടായിരുന്നു. ഷേയ്ക്‌സ്പിയര്‍ തലയ്ക്കു പിടിച്ച കാലമാണ്. ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞു മാക്ബത്തിന്റെ ഓരോ താളിലും blood or bloody എന്നു കാണും. അതുപോലെയാണ് ഈ റിപ്പോര്‍ട്ടില്‍ ജി സുധാകരന്റെ പേരും. ഈ പരാമര്‍ശം പ്രശ്നമായി. അന്ന് സമ്മേളനത്തിലുണ്ടായിരുന്ന ഇകെ നായനാര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് പറഞ്ഞു. പറ്റില്ലാന്ന് ഞാനും. സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞു. അങ്ങനെയാവട്ടെ എന്ന് ഞാനും. കോടിയേരി എന്നെ തിരുത്താന്‍ ശ്രമിച്ചു.
നടന്നില്ല. അങ്ങനെ എനിക്ക് സംസ്ഥാനകമ്മിറ്റിയില്‍ സ്ഥാനം കിട്ടിയില്ല. ഞാന്‍ സമ്മേളന ഹാളിന്റെ വരാന്തയിലൂടെ നടന്നുവരുമ്പോള്‍ ജി സുധാകരന്‍ എതിരെ വരുന്നു. അടുത്ത സമ്മേളനത്തിേല്‍ ഞാന്‍ വരുന്നത് ബ്രണ്ണന്‍ കോളജിന്റെ ചെയര്‍മാനായിട്ടായിരിക്കും എന്നു പറഞ്ഞു. അന്ന് ആ ചര്‍ച്ചയില്‍ എംഎ ബേബിയും സാംസാരിച്ചിരുന്നതായി അന്ന് പാലക്കാട് ജില്ലാ ഭാരവാഹിയായിരുന്ന എംഎം നാരായണന്‍ പറയുന്നു. ‘ബേബി അന്ന് സംസ്ഥാനകമ്മിറ്റി അംഗമായിരുന്നില്ല. ബേബി സുധാകരനെ പിന്തുണച്ചുകൊണ്ടാണ് പൊതുവില്‍ സംസാരിച്ചത്.
സംഘടനാ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ജി സുധാകരന്‍ പറഞ്ഞത് ഇവിടെ രണ്ടു തരം ചര്‍ച്ചകള്‍ നടന്നു. ഒന്ന് ചോര ചോര എന്നു പറഞ്ഞ്, മറ്റൊന്ന് സാഹിത്യ സുരഭിലമായ പ്രസംഗം’. അവിടെയും ബാലന് കുത്തുവാക്കും ബേബിക്ക് പുഷ്പഹാരവും.
content highlight: CPM Clash between A K Balan vs G Sudhakaran
















