കോഴിക്കോട് വടകരയിൽ തുണിക്കടയുടെ ഡ്രസിങ് റൂമിൽ കുടുങ്ങിയ മൂന്നു വയസ്സുകാരനെ വാതിൽ പൊളിച്ച് രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. ഇന്നലെ രാത്രി 9 നായിരുന്നു സംഭവം. മാതാപിതാക്കളോടൊപ്പം തുണിക്കടയിൽ എത്തിയ മംഗലാട് സ്വദേശി 3 വയസ്സുകാരൻ അബദ്ധത്തിൽ ഡ്രസിങ് റൂമിൽ അകപെടുകയായിരുന്നു.
ഉടൻ തന്നെ മാതാപിതാക്കളും കടയിലെ ജീവനക്കാരും കുട്ടിയെ പുറത്തെടുക്കാൻ നോക്കിയെക്കിലും അടഞ്ഞുപോയ വാതിൽ പുറത്തുനിന്നു തുറക്കാനും സാധിച്ചില്ല. തുടർന്ന് ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർ.ദീപക്കിന്റെ നേതൃത്വത്തിൽ എത്തിയ സംഘം ഡോർ ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് വാതിൽ തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
















