പിരിവിനെന്ന പേരിൽ വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോസ്കോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കൊടക്കാട് വെള്ളച്ചാൽ സി.പി. ഖാലിദിനെയാണ് (59) നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
നീലേശ്വരം പോലീസ് പരിധിയിൽ കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പിരിവെന്ന പേരിൽ വീട്ടിലെത്തിയ ഖാലിദ് പെൺകുട്ടിയോട് പണം ചോദിക്കുകയും വീട്ടിൽ താൻ മാത്രമേ ഉള്ളുവെന്നും കൈയിൽ പണമില്ലെന്നും കുട്ടി പറഞ്ഞു.
വീട്ടിൽ ആരും ഇല്ലന്ന് മനസിലാക്കിയ പ്രതി ഉടൻ തന്നെ കുട്ടിയെ കയറി പിടിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടിയെ ഉടനെ നിലവിളിച്ചു. ബഹളം കേട്ട് വീടിന് അടുത്തുണ്ടായിരുന്ന കുട്ടിയുടെ ഉമ്മയും അയൽവാസികളും ഓടിയെത്തി.
രക്ഷപെടാൻ ശ്രമിച്ച ഖാലിദിനെ നാട്ടുകാർ പിടി കൂടി കൈകാര്യം ചെയ്തശേഷമാണ് പോലീസിനെ ഏല്പിച്ചത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
















