കുരുമുളക് സ്പ്രൈ ഉപയോഗിച്ചു തന്നെ മരുമകൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതിയുമായി ഭർത്തൃമാതാവ്. എങ്കക്കാട് ചെറുപ്പാറ വീട്ടിൽ സരസ്വതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 81-കാരിയായ സരസ്വതി ഇപ്പൊ ചികിൽസയിൽ ആശുപത്രിയിൽ ആണ്.
സരസ്വതിയുടെ മകൻ സനൽ കുമാറിന്റെ ഭാര്യ അനു (38) നെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തടയാൻ ശ്രമിച്ച പ്രതീപ് കുമാറിനെയും യുവതി ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ച തന്റെ കൈയിൽ കടിച്ച പരിക്കേൽപിച്ചെന്നാണ് പരാതി.
പ്രദീപ് വിവാഹ ശേഷം അനുവിന്റെ വീട്ടിൽ ആണ് താമസിക്കുന്നത്. എന്നാൽ അനുവും പ്രദീപും ഇടക്ക് വഴക്കിടാറുണ്ട് ആ സമയം പ്രദീപ് അമ്മയോടൊപ്പം വീട്ടിൽ ആണ് താമസിക്കാറ്. ഇതിന്റെ വിരോധത്തിലാണ് അനു സരസ്വതിയുടെ നേർക്കു പേപ്പർ സ്പ്രൈ അടിച്ചതെന്നാണ് വിവരം.
















