മൊബൈല്‍ ഫോണ്‍ ഇല്ലാത്തൊരു ജീവിതം ഇന്ന് പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. ആശയവിനിമയം എളുപ്പമാക്കാനും ജീവിതം സൗകര്യപ്രദമാക്കാനും മൊബൈല്‍ ഫോണ്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ അമിതമായ ഉപയോഗം ശാരീരിക, മാനസിക ആരോഗ്യനിലകളിൽ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാം. മൊബൈല്‍ ഫോണ്‍ നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങുന്നതിന്റെ സൂചനകള്‍ കിട്ടിയാലും ശീലം മാറ്റാത്തവരുണ്ട്.
ശുചിമുറിയില്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ഇത്തരത്തില്‍ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് മൂലക്കുരു ഉണ്ടാകാനുള്ള സാധ്യത 46ശതമാനം വർധിപ്പിക്കുമെന്നാണ് PLOS One എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്ത 66% പേരും ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ചിരുന്നു. ശുചിമുറിയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ അങ്ങനെ ചെയ്യാത്തവരെ അപേക്ഷിച്ച് 46% കൂടുതൽ ഹെമറോയ്ഡുകൾ ഉണ്ടായതായി ഗവേഷണം കണ്ടെത്തി.
ടോയ്‍ലറ്റിലേക്ക് മൊബൈലുമായി പോകുന്നവര്‍ ആവശ്യത്തില്‍ കൂടുതല്‍ നേരം സമയം ചെലവഴിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടുതല്‍ നേരം ടോയ്‌ലറ്റിൽ കൂടുതൽ സമയം മലാശയ സിരകളിലെ രക്തക്കുഴലുകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു, ഇത് ഹെമറോയ്ഡ് വികസനത്തിന് കാരണമാകുന്നു.
നിങ്ങൾ ഒരു കസേരയിലോ സോഫയിലോ ഇരിക്കുമ്പോൾ നിങ്ങളുടെ പെൽവിക് ഫ്ലോർ പേശികൾക്കും ചുറ്റുമുള്ള കലകൾക്കും സ്വാഭാവിക പിന്തുണ ലഭിക്കാറുണ്ട്. എന്നാല്‍ ടോയ്‌ലറ്റ് സീറ്റിന് ശരിയായ പെൽവിക് സപ്പോർട്ട് ഇല്ല. രക്തക്കുഴലുകൾക്ക് സമ്മര്‍ദം കൂടാനുള്ള സാധ്യത വര്‍ധിപ്പിക്കും.ഇത് രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാക്കുകയും മൂലക്കുരു രൂപപ്പെടുന്നതിന് കാരണമാകുകയും ചെയ്യും.
കൂടുതല്‍ പേരും ടോയ്ലറ്റുകളിലിരിക്കുന്ന സമയത്താണ് വാർത്താ വായനയിലും സോഷ്യൽ മീഡിയ സ്ക്രോളിംഗിലും ഏർപ്പെടുന്നത്.അതുകൊണ്ട് തന്നെ ആളുകള്‍ അവര്‍ അറിയാതെ തന്നെ ആവശ്യത്തിലധികം സമയം ടോയ്‌ലറ്റിൽ ഇരിക്കും.സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ടോയ്‌ലറ്റിൽ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് അഞ്ച് മിനിറ്റിലധികം ടോയ്‌ലറ്റിൽ ചെലവഴിക്കാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണ്.
മൂലക്കുരു ഉണ്ടാകാനുള്ള സാധ്യത എങ്ങനെ കുറക്കാം….?
പ്രധാനമായും ടോയ്‌ലറ്റിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്താനാണ് ഡോക്ടർമാർ ഉപദേശിക്കുന്നത്. അഞ്ച് മിനിറ്റില്‍ കൂടുതല്‍ ടോയ്‍ലറ്റുകളില്‍ ചെലവഴിക്കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതിന് പുറമെ മൂലക്കുരു തടയാന്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, വ്യായാമം പതിവായി ചെയ്യുക എന്നിവയും നിര്‍ബന്ധമായും ഓര്‍ത്തിരിക്കണം.
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കുടലിനെ മൃദുവാക്കാൻ സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം മലം മൃദുവാക്കുന്നു. പതിവ് ശാരീരിക വ്യായാമം സാധാരണ മലവിസർജ്ജനം നിലനിർത്താൻ സഹായിക്കുമെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഫിസിഷ്യനും മെഡിസിൻ ഇൻസ്ട്രക്ടറുമായ ഡോ. തൃഷ പാസ്രിച്ച പറയുന്നു.
ഇതിന് പുറമെ ഫോൺ ബാത്ത്റൂമിൽ നിന്ന് പൂർണ്ണമായും മാറ്റി വയ്ക്കുക എന്നത് തന്നെയാണ് പ്രധാനമായ കാര്യം. ഇനി ബാത്റൂമില്‍ ഫോണ്‍ കൊണ്ടുപോയേ പറ്റൂ എന്നാണെങ്കിലും കൃത്യമായ സമയപരിധി നിശ്ചയിക്കുകയും വേണം. മൊബൈല്‍ ഫോണിന് പകരം മാഗസിനുകളോ മറ്റോ കൊണ്ടുപോകാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
















