നടൻ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിലും നടിയെന്ന നിലയിലും സുപരിചിതയാണ് രേണി സുധി. ബിഗ് ബോസ് സീസൺ ഏഴിലും താരം പങ്കെടുത്തിരുന്നു. 30 ദിവസത്തോളം ഹൗസിൽ നിന്നശേഷം രേണു ഷോ ക്വിറ്റ് ചെയ്ത് പുറത്തേക്ക് വരികയായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിനു ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
രേണു പറയുന്നു;
എനിക്ക് ബിഗ് ബോസ് ഫെയ്ക്ക് ആയി തോന്നിയിട്ടില്ല. ഹൗസിൽ അഞ്ച് ദിവസം നമ്മുടെ യഥാർത്ഥ സ്വഭാവം മൂടിവയ്ക്കാനാകും പിന്നെ എന്തായാലും നമ്മുടെ ക്യാരക്ടർ പുറത്താകും. എനിക്ക് ട്രോഫി കിട്ടണമെന്നൊന്നും താൻ പറഞ്ഞിട്ടില്ല. നെഗറ്റീവ് പറയുന്നവരുടെ മുന്നിൽ ലാലേട്ടന്റെ കൈപിടിച്ച് ഒരു ദിവസമെങ്കിലും ആ ഹൗസിൽ കയറണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു ദിവസം നിൽക്കാൻ പോയ താൻ 35 ദിവസം അവിടെ നിന്നു. താൻ എവിക്ട് ആയതല്ലെന്നും വാക്കൗട്ട് ആയി വന്നതാണ്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഒരുപാട് അവസരങ്ങൾ വന്നുവെന്നാണ് രേണു പറയുന്നത്. ഹാപ്പിയാണ്. ഇപ്പോൾ ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്കും മറ്റും പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനു മുൻപും ഇങ്ങനെയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ തിരക്ക് കൂടിയെന്നും താരം പറഞ്ഞു. ബിഗ് ബോസ് മത്സരാർത്ഥികളിൽ അനീഷിനെയാണ് സപ്പോർട്ട് ചെയ്യുന്നത്. അനീഷ് നല്ല ഗെയിമറാണ്. എല്ലാവരും നന്നായി കളിക്കട്ടെ. അനുമോൾ, അനീഷ്, അക്ബർ, നൂറ, ഷാനവാസ് എന്നിവർ ഫൈനലിൽ എത്തുമെന്നാണ് കരുതുന്നത്.
content highlight: Renu Sudhy
















