വെബ് ബ്രൗസറുകൾ ഇന്ന് പലതരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ മോസില്ല ഫയർഫോക്സ്, ഗൂഗിൾ ക്രോം ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശവുമായി കേന്ദ്രവും രംഗത്ത് വന്നിരിക്കുകയാണ്. കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെയാണ് (സിഇആർടി) മുന്നറിയിപ്പ്. രണ്ട് ബ്രൗസറുകളിലും സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തിയെന്നും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഈ ബ്രൗസറുകൾ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ചോരാനും സിസ്റ്റം ക്രാഷ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ക്രോം യൂസർമാരിൽ ക്രോം ഒഎസും ക്രോം ഒഎസ് ഫ്ലക്സും ഉപയോഗിക്കുന്നവരാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്. മോസില്ല യൂസർമാരിൽ തണ്ടർബേർഡോ ഇഎസ്ആറോ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നേക്കാം. മോസില്ലയിലെ വൈറസ് സിസ്റ്റത്തിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയേക്കാം. സിസ്റ്റത്തിലെ മുഴുവൻ ഡേറ്റയും ചോരാനും പ്രധാനപ്പെട്ട വിവരങ്ങൾ മാത്രം ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ആൻഡ്രോയ്ഡിൽ വിസിബിലിറ്റിചേഞ്ച് ഉപയോഗിച്ച് അഡ്രസ് ബാർ വ്യാജമായി നിർമ്മിച്ചേക്കാം. ആൻഡ്രോയ്ഡിലെ കസ്റ്റം ടാബുകളിലും ഈ പ്രശ്നമുണ്ടായേക്കാം.
സുരക്ഷാപ്രശ്നത്തിൻ്റെ പശ്ചാത്തലത്തിൽ ഗൂഗിൾ ക്രോമും മോസില്ല ഫയർഫോക്സും പാച്ച് അപ്ഡേറ്റുകൾ പുറത്തിറക്കി. ഉടൻ തന്നെ ഇത് ഡൗൺലോഡ് ചെയ്താൽ ഈ സുരക്ഷാപ്രശ്നം പരിഹരിക്കാനാവും. രണ്ട് ബ്രൗസറുകളും ഓട്ടോ അപ്ഡേറ്റ് ചെയ്താൽ ഇത്തരം സുരക്ഷാപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ അകറ്റിനിർത്താം. മാനുവലി അപ്ഡേറ്റ് ചെയ്യേണ്ടതില്ല എന്നതിനൊപ്പം ഇത്തരം സുരക്ഷാപ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനും ഓട്ടോ അപ്ഡേറ്റിലൂടെ സാധിക്കും. അതുകൊണ്ട് തന്നെ പഴയ വേർഷനിലെ ബ്രൗസറുകൾ ഉപയോഗിക്കുന്നവർ എത്രയും വേഗം അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
content highlight: Chrome Alert
















