കൊല്ലത്ത് ജ്വല്ലറി ബിസിനസ്സില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നു. മഹത്തായതും ജന മനസ്സുകളില്‍ ഇടംനേതാനായതുമായ 30 വര്‍ഷങ്ങളെ ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ചുങ്കത്ത് ജ്വല്ലറി. ഇതിന്റെ ഭാഗമായി ഇതുവരെ ആരും കണ്ടിട്ടില്ലാത്ത രീതിയില്‍ വിസ്മയകരമായ ഒരു കാഴ്ച വിരുന്നൊരുക്കുകയാണ് ചുങ്കത്ത് ജ്വല്ലറി ഉടമ രാജീവ് പോള്‍. ‘യൂറോപ്പ് എക്സ്പീരിയന്‍സ് സെന്റര്‍’. എന്നു പേരിട്ടിരിക്കുന്ന പരിപാടി കൊല്ലം തിരുമുല്ലവാരം ബീച്ച് ഫ്രണ്ടിലെ തന്റെ 2 ഏക്കര്‍ സ്ഥലത്താണ് നടക്കുക. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പരിപാടി നവംബര്‍ 1-ന് ഉദ്ഘാടനം ചെയ്യപ്പെടും. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അഭ്യുദയകാംഷികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് രാജീവ് പോള്‍ പറയുന്നു.

ഈ എക്സ്പീരിയന്‍സ് സെന്ററിന്റെ പ്രധാന ആകര്‍ഷണം എന്നത് യൂറോപ്യന്‍ അനുഭവം അതേപടി പുനഃസൃഷ്ടിക്കുന്നു എന്നതാണ്. 16 യൂറോപ്യന്‍ നഗരങ്ങളുടെ 6 മുതല്‍ 8 അടി വരെ ഉയരമുള്ള ചെറുരൂപങ്ങളാണ് ഇവിടെ സ്ഥാപിക്കുക. കൂടാതെ, 3000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഒരു സ്‌നോ വേള്‍ഡും 20,000 ചതുരശ്രയടി വിസ്തീര്‍ണ്ണം 18 ഡിഗ്രി സെല്‍ഷ്യസിനും താഴെയുള്ള താപനിലയില്‍ നിലനിര്‍ത്തി യൂറോപ്യന്‍ തണുപ്പും സന്ദര്‍ശകര്‍ക്ക് അനുഭവേദ്യമാക്കും. യൂറോപ്യന്‍ ഭക്ഷണരീതികള്‍, സാംസ്‌കാരിക പരിപാടികള്‍, കലാരൂപങ്ങള്‍, സ്റ്റേജ് ഷോകള്‍ എന്നിവയും ഈ മൂന്ന് മാസത്തില്‍ ദിവസവും ഇവിടെ അരങ്ങേറും.

ഉദ്ഘാടന ദിവസം വൈകുന്നേരം 3 മാണി മുതല്‍ ആകും എക്സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കുക. തുടര്‍ന്ന് 6 മണിക്ക് സിനിമാരംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന സ്റ്റേജ് ഷോയോടെ ഔപചാരിക ഉദ്ഘാടനം നടക്കും. ഈ പ്രത്യേക ദിനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടവര്‍ക്കായി രാജീവ് പോള്‍ വി.വി.ഐ.പി. കോംപ്ലിമെന്ററി പാസുകള്‍ ആകും നല്‍കുക. കൂടാതെ, 60ഓളം സ്റ്റാളുകളുള്ള ഒരു ക്രിസ്മസ് വില്ലേജും ഇവിടെ ഷോപ്പിംഗിനായി സജ്ജീകരിക്കുന്നുണ്ട്.

കൂടാതെ, 10,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള, എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു ഓഡിറ്റോറിയം, കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കും. അത്യാധുനിക സ്റ്റേജ്, എല്‍.ഇ.ഡി. ഭിത്തികള്‍, ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം എന്നിവയോട് കൂടിയ ഈ വേദി മീറ്റിംഗുകള്‍, വിവാഹങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവ നടത്താന്‍ അനുയോജ്യമാണ്. 300-ല്‍ അധികം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഇവിടെയുണ്ട്. ഈ സംരംഭത്തിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും, ഇത് സുഹൃത്തുക്കളുമായി ചേര്‍ന്ന് വിജയിപ്പിക്കണമെന്നും രാജീവ് പോള്‍ പറഞ്ഞു.

CONTENT HIGH LIGHTS; Chungath Jewellery’s ‘Europe Experience Center’: At Thirumullavaram Beach, Kollam; Will last for three months from November 1st
















