സിരിയൽ രംഗത്ത് നിന്ന് സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് നടി മഞ്ജു പത്രോസ്. പിന്നീട് മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ താരം നിലപാടുകൾകൊണ്ടും തെളിമയാർന്ന സംസാരം കൊണ്ടും പ്രേഷകപ്രീതി നേടിയെടുത്തു. ഇപ്പോഴിതാ ജീവിക്കണേൽ സ്നേഹം മാത്രം പോര, പണം വേണമെന്ന് തുറന്നടിച്ചിരിക്കുകയാണ് താരം. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
മഞ്ജുവിന്റെ വാക്കുകളിങ്ങനെ:
ഇന്നത്തെ സമൂഹം വേറെയാണ്. ഇവിടെ സ്നേഹം പറഞ്ഞിരുന്നാൽ അവിടെ ഇരിക്കലേ ഉണ്ടാകൂ. ഇന്നത് പറയാനുള്ള അധികാരം സന്യാസിമാർക്ക് മാത്രമേയുള്ളൂ. രാവിലെ നേരം വെളുക്കുന്നത് മുതൽ രാത്രി വരെ പണിയെടുക്കുന്നത് പെെസയ്ക്ക് വേണ്ടി തന്നെയാണ്. എന്റെ കാലഘട്ടത്തിൽ പണം അത്ര പ്രധാനമായിരുന്നില്ല.
അത് വിചാരിച്ചിട്ട് ഫാമിലി ലെെഫിലേക്ക് പോയ ആളാണ് ഞാൻ. ഇനിയുള്ള ഒരാൾ അങ്ങനെ ഒരു അബദ്ധം കാണിക്കരുത് എന്ന ഉത്തമ ബോധ്യത്തോടെയാണ് ഞാനത് പറഞ്ഞത്. അല്ലാതെ പണം മാത്രമാണ് എല്ലാം എന്നുള്ളതല്ല. പണത്തിന് പ്രാധാന്യം ഉണ്ട്. ന്യൂജെൻ കുട്ടികൾ പെെസ ഉണ്ടാക്കുന്നുണ്ടെങ്കിൽ അതവരുടെ മിടുക്ക്. എന്റെ ഫ്രണ്ടിന്റെ മകന് ബാംഗ്ലൂരിൽ ഗെയിമിംഗിന്റെ ജോലി കിട്ടി. അതൊരു പ്രാെഫഷനാണ്.
പണം എന്ന് പറയുന്നത് മോശം കാര്യമാണെന്ന് ആളുകൾക്ക് തോന്നാൻ കാരണമുണ്ടെന്ന് എനിക്ക് തോന്നുന്നു. നമ്മൾ പണ്ടേ പറഞ്ഞ് കേട്ട കഥകളിലും ഗുണപാഠങ്ങളിലുമെല്ലാം സ്നേഹത്തിനാണ് പ്രാധാന്യം. ഇങ്ങനെ നമ്മളെ പാടിയും പറഞ്ഞും പഠിപ്പിച്ച ഒരു തലമുറയുണ്ടായിരുന്നു. ആ കാലഘട്ടത്തിലും ആ സമൂഹത്തിലും അത് ഓക്കെയായിരുന്നു. കാലം മാറി വന്നപ്പോൾ അതെല്ലാം പോയി. അപ്പുറത്തെ വീട്ടിൽ നിന്ന് പപ്പായ കിട്ടും.
ഒരു ചുവട് കപ്പ കിട്ടും. ഇപ്പോൾ ഒരു കിലോ കപ്പയ്ക്ക് 35 രൂപ കൊടുക്കണം. ആ കാലഘട്ടം മാറിപ്പോയി. ഇന്നത്തെ സമൂഹം വേറെയാണ്. ഇവിടെ സ്നേഹം പറഞ്ഞിരുന്നാൽ അവിടെ ഇരിക്കലേ ഉണ്ടാകൂ. ഇന്നത് പറയാനുള്ള അധികാരം സന്യാസിമാർക്ക് മാത്രമേയുള്ളൂ. രാവിലെ നേരം വെളുക്കുന്നത് മുതൽ രാത്രി വരെ പണിയെടുക്കുന്നത് പെെസയ്ക്ക് വേണ്ടി തന്നെയാണ്.
content highlight: Manju Pathrose
















