വാശിയേറിയ പോരാട്ടമാണ് ബിഗ്ബോസിനുള്ളിൽ നടക്കുന്നത്. വാദപ്രതിവാദവും ആക്രമണവും പാരപണിയലുമൊക്കെയായി അവസാന ദിനങ്ങളിലേക്ക് ഷോ നീങ്ങുകയാണ്.
എലിമിനേഷൻ പ്രോസസ് നിർണയകമാകുന്ന ദിവസങ്ങളിൽ ഏതു വിധേനെയും പിടിച്ചു നിൽക്കാനുള്ള തത്രപാടിലാണ് മത്സരാർഥികൾ. ഇപ്പോഴിതാ വീട്ടിനകത്ത് ഉണ്ടായ ഒരു തർക്കത്തെ തുടർന്ന് ഷാനവാസിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തിരിക്കുകയാണ്. നെവിനും ഷാനവാസും തമ്മിലുണ്ടായ തർക്കമാണ് ഇതിനാധാരം.
കിച്ചണിലുണ്ടായ തർക്കത്തിൽ ഷാനവാസും നെവിനും നേർക്കുനേർ വന്നപ്പോഴാണ് സംഭവം. ഇരുവരും പാൽ ബോക്സ് പിടിച്ച് വലിക്കുന്നതും പിന്നാലെ തറയിലേക്ക് വീഴുകയും ചെയ്യുന്ന ഷാനവാസിനെ കാണാം. ഇതോടെ ഷാനവാസിനെ മറ്റ് മത്സരാർഥികൾ സഹായിക്കുന്നുണ്ട്. എന്നാൽ ഇത് ഷാനവാസിന്റെ ഡ്രാമയും ഓവർ ആക്ടിങ്ങും ആണ് എന്നാണ് അക്ബറും നെവിനും ആര്യനുമെല്ലാം പറഞ്ഞത്.
പിന്നാലെ ബിഗ് ബോസ് ഷാനവാസിനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുകയും ഇവിടെ വച്ച് വൈദ്യസഹായം നൽകുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഈ മറ്റ് മത്സരാർഥികളെ ബിഗ് ബോസ് ലിവിങ് റൂമിൽ വിളിച്ചിരുത്തി. ഇക്കാര്യം സഹമത്സരാര്‍ഥികളെ അറിയിക്കുകയുമുണ്ടായി.
content highlight: Bigboss
















