തൃശൂർ കുന്നംകുളത്തിനെ സമീപം എരുമപെട്ടിയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി 4 വയസ്സുകാരന് ദാരുണാന്ത്യം. എരുമപ്പെട്ടി വെള്ളറക്കാട് ആദൂർ സ്വദേശി കണ്ടേരി വളപ്പിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്.
ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കാനായി കുപ്പിയുടെ മൂടിയോടെ വായിലേക്ക് വെക്കുകയും അബദ്ധത്തിൽ മൂടി തൊണ്ടയിൽ കുടുങ്ങുകയും പെട്ടന്ന് കുട്ടി ശ്വാസം കിട്ടാതെ പിടയുകയും ചെയ്തു. കുട്ടി ശ്വാസം കിട്ടാതെ പിടയുന്ന കണ്ട വീട്ടുകാർ ഉടനെ തന്നെ അടുത്തുള്ള പന്നിത്തടത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എരുമപ്പെട്ടി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റും. അതിന് ശേഷവം മൃദദേഹം വിട്ടു നൽകുകയുള്ളൂ.
















