ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കുകയാണല്ലോ. വാദപ്രതിവാദങ്ങളും പ്രത്യാരോപണങ്ങളുമായി ആദ്യം കളത്തിലെത്തിയ രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. ദേശീയ ജനാധിപത്യ സഖ്യവും മഹാസഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ബീഹാറിൽ പ്രധാനമായും ചർച്ചയാകുന്നത് വികസന മുരടിപ്പാണ്.
പ്രാദേശികമായി നിലകൊള്ളുന്ന പരിമിതികളെ മാറ്റി നിർത്തിയാൽ ബീഹാർ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാൾ വികസനത്തിൽ വളരെ പിന്നോക്കമാണെന്ന് വ്യക്തമാണ്. അടിസ്ഥാന സൗകര്യങ്ങളാണ് ഒരു സംസ്ഥാനത്തെ മനുഷ്യർക്ക് വേണ്ടിയത്. പാർപ്പിടം, ഭക്ഷണം, വെള്ളം എന്ന് തുടങ്ങിയ ആവശ്യങ്ങളിൽ ബീഹർ വളരെ പുറകിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കേരളത്തിൽ നിന്നുള്ള നിരവധി മാധ്യമങ്ങളും ബീഹാറിലെത്തി അവിടുത്തെ വികസനമുരടിപ്പ് ചർച്ചയാക്കുന്നുണ്ട്. എൻഡിഎ രാജ്യം ഭരിക്കുമ്പോൾ ബീഹാറിലെന്തുകൊണ്ട് വികസന മുരടിപ്പ് സംഭവിക്കുന്നെന്ന ചോദ്യമാണ് ദേശീയ മാധ്യമങ്ങൾ ആവർത്തിക്കുന്നത്. വ്യക്തമായ ആധിപത്യം നിലകൊള്ളുന്ന ദേശത്ത മനുഷ്യരെ മുഖ്യധാരയിലേക്ക് എത്തിക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ല.
ഈ സ്ഥാനത്താണ് രാജ്യത്ത് ഇടതുപക്ഷം ആകെ ഭരിക്കുന്ന കേരളം വികസന മാതൃകയിൽ ഒന്നാമതെത്തുന്നത്. പ്രധാനമന്ത്രിയും NDA സർക്കാരും അഞ്ച് പൈസ നൽകാതെ എല്ലാ ദുരന്തങ്ങളെയും അതിജീവിച്ചാണ് കേരളം കേരള മോഡൽ സാക്ഷാത്കരിക്കുന്നത്. മനുഷ്യരുടെ പ്രയാസങ്ങളെ ചേർത്തുപിടിച്ച് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ട് കൊണ്ടുവരേണ്ട സർക്കാർ ബീഹാറിലെന്താണ് ചെയ്യുന്നതെന്ന വലിയ ചോദ്യമാണ് ഇവിടെ ബാക്കിയാകുന്നത്.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ബീഹാറിൽ നിർമ്മിച്ച വീടുകൾ പലതും പണി പൂർത്തിയാകാത്തെ ബോർഡുകൾ സ്ഥാപിച്ച് പോയിരിക്കുകയാണ്. രണ്ടു മുറികളുള്ള ഇടുങ്ങിയ വീട്ടിൽ സൗകര്യങ്ങൾ പരിമിതമാണ്. തേക്കാത്ത, തറയില്ലാത്ത, പൊട്ടിപൊളിഞ്ഞ പ്രധാനമന്ത്രി സ്പോൺസേർഡ് എന്ന ബോർഡുവെച്ച വീടുകൾ നിർമ്മിക്കാൻ സർക്കാർ നൽകുന്നത് ആകെ രണ്ടു ലക്ഷം രൂപയാണ്. ഇതിൽ തന്നെ 50,000 രൂപ നഗരഭരണാധികാരി തട്ടിയെടുക്കും. ബാക്കിയുള്ളത് ഇടിനിലക്കാരും.
അപേക്ഷകന്റെ കൈയിൽ പണം വരാതെ അധികാര വർഗം വിനിമയം നടത്തി പണം തട്ടിയെടുക്കുമെന്നാണ് ചുരുക്കം. അതുകൊണ്ട് തന്നെ ആര് അധികാരത്തിൽ വന്നാലും ഇവരുടെ സാഹചര്യം മാറാൻ പോകുന്നില്ലെന്ന് വ്യക്തം. ബിജെപി സർക്കാർ മലമറിക്കുന്നു, നിങ്ങൾ യുപി, ബീഹാർ, ഇങ്ങോട്ടേക്ക് നോക്കു എന്നു വെല്ലുവിളിക്കുന്ന എല്ലാവർക്കും കേരളം എന്നും ഒരു മോഡലാണ്. അതിന് ലൈഫ് മിഷനെന്ന ഒറ്റ ഭവന നിർമ്മാണ പദ്ധതി മാത്രം മതിയന്ന് ചുരുക്കം. രണ്ടര ലക്ഷത്തിലധികം സാധാകരണക്കാരായ മനുഷ്യർക്ക് വീടും, വിവിധ ദുരന്തങ്ങളിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവുമായി ഫ്ലാറ്റ് സമുച്ചയങ്ങളും നിർമ്മിച്ചു കൈമാറുന്ന കേരളം ഈ ബീഹാർ തെരഞ്ഞെടുപ്പ് വേളയിലും ഇന്ത്യയ്ക്ക് മോഡലാണെന്ന് നിശ്ചയം.
content highlight: Bihar vs Kerala
















