കൊച്ചി ശാസ്ത്ര സാങ്കേതിക സർവകാശാല (കുസാറ്റ്)യിൽ റൂസ പദ്ധതിയുടെ ഭാഗമായി ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒക്ടോബർ 28ന് രാവിലെ 10 മണിക്ക്, കുസാറ്റ് തൃക്കാക്കര ക്യാമ്പസിലെ ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ വെച്ചാണ് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നത്.
ആറു മാസത്തെ താൽക്കാലിക ഒഴിവിലാണ് ഇപ്പോൾ നിയമനം നടത്തുന്നത്.അഭിമുഖം നടക്കുന്നത്. ഫിസിക്സ് , ഫോട്ടോണിക്സ് അല്ലെങ്കിൽ മെറ്റീരിയൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
















