മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് പോയ താരമാണ് നടൻ കവി രാജ്. ഇപ്പോൾ അദ്ദേഹം അഭിനയ രംഗം വിടുകയും ആത്മീയ പാത തിരഞ്ഞെടുക്കുകയും ചെയ്തു. വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചതനായ നടനാണ് കവി രാജ്. ഇപ്പോഴിതാ ‘കൂതറ’ എന്ന മലയാള ചിത്രത്തെ കുറിച്ചും ആ സിനിമയിൽ അതിഥി വേഷത്തിൽ എത്തിയ മോഹൻലാലിനെ കുറിച്ചും നടൻ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കവി രാജിന്റെ പ്രതികരണം.
”ഒരു ന്യജെന്‍ സിനിമ കണ്ട അനുഭവം പറയാം. കൂതറ എന്നാണ് സിനിമയുടെ പേര്. പേരുപോലെ തന്നെ കൂതറയാണ് സിനിമ. ലാലേട്ടനൊക്കെ എന്തിനാണ് അതില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചതെന്ന് അറിയില്ല. അവരുടെ ഇഷ്ടം. സംവിധായകനെ ഞാന്‍ കണ്ടിരുന്നു, പയ്യനാണ്. ചാന്‍സ് ചോദിച്ച് നടന്നിരുന്ന സമയത്താണ് കണ്ടത്. ഒരു സീനില്‍ നായികയുടെ അടിവസ്ത്രം നായകന്‍ ഇട്ടു വരും. കല്യാണത്തിലോ പൊതുവേദിയിലോ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമാകും. അപ്പോള്‍ നിന്നിടത്തു നിന്നും അടിവസ്ത്രം ഊരി നായികയുടെ മുഖത്തേക്ക് വലിച്ചെറിയും” കവി രാജ് പറയുന്നു.
”ആരുടേയെങ്കിലും ഭാവനയില്‍ വരുമോ അത്? ഇത് ആര് കണ്ടു പിടിച്ചു? എന്ത് മൂഡില്‍ വന്നു ഇങ്ങനൊരു സൃഷ്ടി? എന്ന് ചിന്തിച്ചുപോയി. ന്യുജെന്‍ സിനിമ കൂതറയാണെന്ന് പറയാന്‍ ഇത്രയും പോരേ? എനിക്കത് അതൊന്നും ഉള്‍ക്കൊള്ളാനാകില്ല. ഇതൊക്കെ എടുക്കുന്നവനേയും സെന്‍സര്‍ കൊടുത്തു വിടുന്നവനേയും കാണുന്നവനേയും പറയണം. എന്നെ ഇതില്‍ നിന്നൊക്കെ മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ച കാരണങ്ങളില്‍ ഒന്നാണിത്” എന്നും കവി രാജ് പറയുന്നു.
2014 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൂതറ. ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, ഭരത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലാണെത്തിയത്. ശ്രീനാഥ് രാജേന്ദ്രന്‍ ആയിരുന്നു സിനിമയുടെ സംവിധാനം. വിനി വിശ്വലാല്‍ ആണ് തിരക്കഥയെഴുതിയത്. ചിത്രം തിയേറ്ററില്‍ പരാജയപ്പെടുകയും ചെയ്തു.
















