നിയമസഭ തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കലാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. എല്ലാ പാർട്ടികളിലെയും നേതാക്കളെല്ലാം ഉള്ളത് നഷ്ടപെടാതെ ഇരിക്കാനും ഇല്ലാത്തവർ എവിടേലും പിടിച്ചു കേറാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 99 സീറ്റുമായി തുടർ ഭരണം സാധ്യമാക്കിയ ഇടതുമുന്നണിയെ ഏതു വിധേനെയും പരാജയപ്പെടുത്തി അധികാരത്തിലേറാനാണ് യുഡിഎഫ്. അതുകൊണ്ട് എല്ലാ മണ്ഡലങ്ങളിലും മികച്ച സ്ഥാനാർഥികളെ ഇറാക്കാനാണ് ശ്രമം.
ഈ തെരഞ്ഞെടുപ്പിൽ ഏറെ ചർച്ച നടക്കുന്ന മണ്ഡലമാണ് കൊല്ലം. നടനായ മുകേഷിനെ നിർത്തി പിടിച്ചെടുത്ത കൊല്ലത്തേക്ക് സിപിഎം ഇത്തവണ പരിഗണിക്കുന്നത് ചിന്താ ജെറോമിനെയാണ്. മുൻ യുവജന കമ്മീഷൻ അധ്യക്ഷയും DYFI നേതാവുമായിരുന്ന ചിന്താ നിലവിൽ CPM സംസ്ഥാന കമ്മിറ്റി അംഗമാണ്. ആ ചിന്തയെ കളത്തിലെത്തിച്ചാൽ മണ്ഡലം നഷ്ടമാകില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. ലൈംഗികാപവാദ കേസുകളിൽ സ്ഥിരം കണ്ണിയായ മുകേഷിലൂടെ പാർട്ടിയ്ക്ക് മണ്ഡലത്തിലുണ്ടായ ക്ഷീണം ഒരു വനിതാ നേതാവിനെ രംഗത്ത് എത്തിക്കുന്നതോടെ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം യുഡിഎഫിൽ ബിന്ദു കൃഷ്ണ കൊല്ല സീറ്റ് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. വനിതയ്ക്ക് എതിരെ വനിതാ എന്നതും ശക്തമായ സംഘടനാ സംവിധാനമുള്ള നേതാവെന്ന പരിഗണനയും ബിന്ദുവിന് അനുകൂല ഘടകം. എം. മുകേഷിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരുന്ന നേതാവെന്ന നിലയിലും ബിന്ദുവിന് തന്നെയാണ് നറുക്ക്.
എന്നാൽ ചവറയ്ക്ക് പുറമെ കൊല്ലം സീറ്റ് കൂടി വേണമെന്ന ആവശ്യവുമായി RSP രംഗത്ത് വന്നിട്ടുണ്ട്. ഇത്തവണ ചവറയിലും കൊല്ലത്തും ഇരവിപുരത്തും ജയിക്കാവുന്ന സാഹചര്യം എന്നാണ് ഷിബു ബേബി ജോണിന്റെ വിലയിരുത്തൽ. ജയസാധ്യത ഇല്ലാത്ത മട്ടന്നൂർ ആറ്റിങ്ങൽ മണ്ഡലങ്ങൾ വേണ്ടെന്നും നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ചവറ കുന്നത്തൂർ ഇരവിപുരം മട്ടന്നൂർ ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ആണ് കഴിഞ്ഞതവണ ആർഎസ്പി മത്സരിച്ചത് ഒരിടത്തും വിജയിക്കാൻ ആയില്ല.
തുടർച്ചയായി രണ്ട് തെരഞ്ഞെടുപ്പുകളിൽ നടൻ മുകേഷ് വിജയിച്ച കൊല്ലം മണ്ഡലം കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാനാണ് RSP ശ്രമം. അതിന് മണ്ഡലം തന്നെ പറ്റൂ എന്നാണ് നിലപാട്. ചവറയിൽ പ്രാദേശികമായി ആരെയെങ്കിലും മത്സരിപ്പിക്കാനും കൊല്ലത്ത് ഷിബുവിന് നിൽക്കാനുമാണ് കരുക്കൾ നീക്കുന്നത്. വിജയസാധ്യതയില്ലാത്ത സീറ്റുകൾക്ക് പകരം പാർട്ടി സീറ്റുകൾ വേണമെന്ന ആവശ്യത്തിനെതിരെ കോൺഗ്രസിൽ അതൃപ്തിയുണ്ട്. ഏറെക്കാലം ആർഎസ്പി കുത്തകയായി വെച്ചിരുന്നതാണ് കൊല്ലം സീറ്റ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ആണ് കൊല്ലത്ത് മത്സരിച്ചത്. കഴിഞ്ഞതവണ കോൺഗ്രസിലെ ബിന്ദു കൃഷ്ണയെ 3000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മുകേഷ് നിയമസഭയിൽ എത്തിയത്.
ചവറ കുന്നത്തൂർ ഇരവിപുരം മട്ടന്നൂർ ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ആണ് കഴിഞ്ഞ രണ്ട് തവണ ആർ എസ് പി മത്സരിച്ചത്. ഒരിടത്തും ജയിക്കാനായില്ല. മട്ടന്നൂർ മണ്ഡലം തങ്ങൾക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലം ആണെന്ന് ആർഎസ്പി കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. ആറ്റിങ്ങലും ആവശ്യമില്ല ഇതിനു പകരമായി കൊല്ലം മണ്ഡലം തിരികെ വേണമെന്ന് ആർഎസ്പിയുടെ ആവശ്യം. 1970 മുതൽ 87 വരെയുള്ള കാലഘട്ടങ്ങളിൽ തുടർച്ചയായി ആർഎസ്പിയാണ് ഇവിടെ വിജയിച്ചുകൊണ്ടിരുന്നത്. 1991 ആർഎസ്പിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ കടവൂർ ശിവദാസൻ വിജയിച്ചു. 96 ലും 2001ലും വിജയിക്കാൻ കഴിഞ്ഞെങ്കിലും പാർട്ടിയിൽ ഉണ്ടായ ചില ഭിന്നതകൾ കാരണം സീറ്റ് നഷ്ടമായി. 2006 ൽ പാർട്ടിയുടെ ഒരു ഭാഗം ഇടതുപക്ഷത്തായിരുന്നപ്പോൾ സിപിഎമ്മിലെ ഗുരുദാസൻ ആണ് മത്സരിച്ചു വിജയിച്ചത്. ബാബു ദിവാകരൻ ആയിരുന്നു എതിരാളി. 2018ൽ ആർഎസ്പി ബി UDF നൊപ്പം കൊല്ലത്ത് മത്സരിച്ചത് കോൺഗ്രസ് ആയിരുന്നു.
content highlight: Kollam Election
















