കോഴിക്കോട്: ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഡെനിം ഫെസ്റ്റിന് തുടക്കം. ആഗോള ബ്രാന്‍ഡുകളുമായി ചേര്‍ന്ന് നടത്തുന്ന ഫെസ്റ്റില്‍ പഴയ ഡെനിം വസ്ത്രങ്ങളുമായി എത്തുന്നവര്‍ക്ക് ഹൈലൈറ്റ് മാളിലെ വിവിധ ബ്രാന്‍ഡ് ഔട്ട്‌ലറ്റുകളില്‍ നിന്ന് പുതിയ ഡെനിം വാങ്ങാന്‍ 500 രൂപയുടെ വൗച്ചര്‍ ലഭിക്കും. ഓഫര്‍ 26 വരെ തുടരും. ഡെനിം ഫെസ്റ്റ് വഴി ശേഖരിക്കുന്ന ഉപയോഗപ്രദമായ ജീന്‍സ്, ജാക്കറ്റ്‌സ്, ഷോര്‍ട്ട്‌സ്, സ്‌കേര്‍ട്ട്‌സ് തുടങ്ങിയ ഡെനിം വസ്ത്രങ്ങള്‍ തിരുവനന്തപുരത്തെ തങ്കംസ് പുഞ്ചിരി അഗതി മന്ദിരത്തിലേക്ക് നല്‍കും. അവിടെ അഗതികളായുള്ള കുട്ടികള്‍ക്കും തിരുവനന്തപുരത്തെ വിവിധ ആദിവാസി ഉന്നതികളിലെ കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ ഈ വസ്ത്രങ്ങള്‍ എത്തിക്കും.
















