മലയാള സിനിമയിൽ ഷക്കീല അടക്കമുള്ള താരങ്ങൾ തരംഗമായിരുന്ന കാലത്ത് ഗ്ലാമർ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഷർമിലി. എന്നാൽ ഒരു കാലത്ത് തിരക്കിട്ട സിനിമാ ജീവിതം നയിച്ചിരുന്ന നടി പിന്നീട് പെട്ടെന്ന് അഭിനയം ഉപേക്ഷിച്ചത് സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു.
സിനിമ വിടാനുണ്ടായ കാരണങ്ങൾ ഇപ്പോൾ നടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. എംടി വാസുദേവൻ നായരുടെയും കെ എസ് സേതുമാധവൻ്റെയും സിനിമകളിലൂടെയാണ് ഷർമിലി വെള്ളിത്തിരയിൽ എത്തുന്നത്. എന്നിട്ടും ഗ്ലാമർ വേഷങ്ങൾ തുടരുന്നത് ശരിയല്ല എന്ന തോന്നലാണ് സിനിമാ ജീവിതം അവസാനിപ്പിക്കാൻ കാരണമായതെന്ന് ഷർമിലി പറയുന്നു. കേരള കൗമുദി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
2000 ന്റെ പകുതിയിൽ മലയാള സിനിമയിൽ നിന്ന് വീണ്ടും വിളി വന്നു. ചെഞ്ചായം എന്ന ചിത്രത്തിൽ മോഹിനി ടീച്ചർ എന്ന കഥാപാത്രമുണ്ട്. ഗ്ലാമറസ് വേഷമാണ് താൽപര്യമുണ്ടോ എന്ന് ചോദിച്ചുന്നു. ഞാനന്ന് ഗ്ലാമർ കഥപാത്രങ്ങളെ ഏറെ വിട്ട മട്ടാണ്. തടി നന്നായി കൂടിയിരുന്നു. എൻ്റെ അഴകിൽ എനിക്ക് തന്നെ ഒരു വിശ്വാസ കുറവ്. ഒടുവിൽ ചില നിബന്ധനകളോടെ അഭിനയിക്കാമെന്ന് ഏറ്റു. മറയൂരിലായിരുന്നു ഷൂട്ടിങ്. ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾ മതിലുകളിലെല്ലാം ഇരട്ട റോജയുടെ സെറ്റിൽ ഞാൻ കണ്ട പെൺകുട്ടിയുടെ പടമുള്ള സിനിമാ പോസ്റ്ററുകൾ. ഇതെന്ത് അത്ഭുതമെന്ന് പറഞ്ഞ് അന്വേഷിച്ചപ്പോൾ മലയാള സിനിമയിൽ ഷക്കീല തരംഗമാണെന്ന് അറിഞ്ഞു.
കിന്നാരത്തുമ്പികൾ എന്ന ഒറ്റ ചിത്രത്തിൽ അഭിനിക്കാനാണ് ഞാനും പോകുന്നത്. എംടി വാസുദേവൻ നായരുടെയും കെ എസ് സേതുമാവന്റെയും സിനിമയിൽ തുടക്കം കുറിച്ചിട്ട് ഗ്ലാമർ സിനിമകളിൽ അഭിനയിക്കുന്നത് ശരിയല്ല എന്ന് തോന്നി. തിരിച്ച് പോകാമെന്ന് മനസ് പറഞ്ഞു. പക്ഷേ അറിയാവുന്ന തൊഴിൽ അഭിനയമാണ്. എന്തായാലും പരിധികൾ നേരത്തെ പറഞ്ഞിരുന്നതിനാൽ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. സന്തോഷത്തോടെയാണ് ലൊക്കേഷനിൽ നിന്നും മടങ്ങിയത്. രണ്ട് മാസം കഴിഞ്ഞു കാണും. വീട്ടിലേക്ക് നിരന്തരം ഫോൺ കോളുകൾ വന്ന് കൊണ്ടേ ഇരുന്നു. മാഡം ഡേറ്റ് വേണം. ശമ്പളം ഇത്ര തരാം. അഡ്വാൻസ് ഇത്ര തരാം എന്നൊക്കെ പറഞ്ഞ് കൊണ്ടാണ് വിളിക്കുന്നത്. പിന്നീടാണ് സംഭവമറിയുന്നത്.
ചെഞ്ചായം സൂപ്പർ ഹിറ്റായിരുന്നു. ഷക്കീലയെ പോലെ ആളുകൾക്ക് ഷർമിലിയെയും ഇഷ്ടപ്പെട്ടു. മലയാളത്തിൽ ആറു മാസത്തിനുള്ളിൽ ഒമ്പത് ഗ്ലാമർ സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. പലതിന്റെയും പേര് അറിയില്ല. നമ്മളോട് പറയുമ്പോൾ ഒന്നും റിലീസ് ചെയ്യുമ്പോൾ മറ്റൊന്നും ആയിരിക്കും. സാഗരയുടെ സൈറ്റിൽ വച്ചാണ് ഷക്കീലയുമായി അടുക്കുന്നത്. ഇരട്ട റോജയുടെ സെറ്റിൽ വച്ച് കണ്ട ആളേ ആയിരുന്നില്ല. അവൾ തികച്ചും പ്രൊഫഷണലായ നായിക ആയി മാറിയിരുന്നു.
ഷക്കീലയുമായിട്ടുള്ള സൗഹൃദം ഇന്നും അതുപോലെ തുടരുന്നു എന്നും ഷർമിലി പറയുന്നു. ഡാൻസ് മാസ്റ്റർ കുമാർ വഴിയാണ് മോഹൻലാലിൻ്റെ അഭിമന്യുവിലേക്ക് എത്തുന്നത്. പ്രിയദർശന്റെ അഭിമന്യൂവിൽ മോഹൻലാലിനൊപ്പം നൃത്തം ചെയ്യാൻ സുന്ദരിയായ ഒരു പെണ്ണിനെ വേണം.
ഷർമിലിയ്ക്ക് പറ്റുമോ എന്നായിരുന്നു ബാപ്പയോട് കുമാർ സാർ ചോദിച്ചത്. ഗ്ലാമറസ് ആയി നൃത്തം ചെയ്യണമെന്ന് കേട്ടപ്പോൾ ബാപ്പയ്ക്ക് വിഷമം തോന്നി. ഉമ്മയ്ക്ക് അതിലേറെ എതിർപ്പ്. പ്രിയദർശൻ മലയാളത്തിലെ നമ്പർ വൺ സംവിധായകനാണെന്നും അദ്ദേഹം നായികമാരെ മോശമായി അവതരിപ്പിക്കാറില്ലെന്നും കുമാർ സർ പറഞ്ഞു. ഈ കുട്ടി ഓക്കെ ആണെന്ന് കണ്ടപാടെ പ്രിയദർശൻ സാർ പറഞ്ഞു. രാമയണക്കാറ്റേ എൻ നീലാംബരി കാറ്റേ എന്ന പാട്ടിന്റെ ഷൂട്ടാണ്. ലാൽ സാറുമായി നല്ല കമ്പനിയായതിനാൽ ആസ്വദിച്ചാണ് നൃത്തം ചെയ്തത്. അഭിമന്യുവിലെ ഗാനരംഗം അക്കാലത്ത് തരംഗമായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഐഡന്ററ്റി കിട്ടാൻ രാമയണക്കാറ്റ് സാഹയകമായി.
2015 ൽ പുലിമുരുകനിൽ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചു. നല്ല ടീം. ലാൽ സാറിനൊപ്പം കോമ്പിനേഷൻ വിട്ട് കളയാൻ തോന്നിയില്ല. പക്ഷേ എന്നെ കാണാതെ ആണ് അവർ വിളിച്ചത്. ഈ ശരീരഭാരം വെച്ച് ജൂലിയാവാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എൻ്റെ പുതിയ ഫോട്ടോകൾ ഞാൻ ആൻ്റണി സാറിന് മെയിൽ ചെയ്തു. അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്ടപ്പെട്ടു എന്നും ഷർമിലി പറയുന്നു.
















