തീര പ്രദേശത്തിന്റെ പശ്ചാത്തലത്തിലൂടെ സംഘര്‍ഷഭരിതമായ കഥ പറയുന്ന പൊങ്കാല എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. പൂര്‍ണ്ണമായും റാപ്പ് മ്യൂസിക്ക് അടിസ്ഥാനമാക്കി യുള്ള ഈ ഗാനം ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നു വിശേഷിപ്പിക്കാവുന്ന ആക്ഷന്‍ മൊണ്ടാഷ് പഞ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നതാണ്. പുത്തന്‍ തലമുറയിലെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍രാജ് ഈണമിട്ട ഈ ഗാനം പ്രശസ്ത റാപ്പ് ഗായകന്‍ ഇമ്പാച്ചിയാണ് ആലപിച്ചിരിക്കുന്നത്.
പുത്തന്‍ തലമുറക്കാരുടെ ഏറ്റവും ഹരമായി മാറിയിരിക്കുന്ന ഗായകനാണ് ഇമ്പാച്ചി. പുതുതലമുറക്ക് ആഘോഷിക്കാന്‍ പാകത്തിലുള്ളതാണ് ഈ റാപ്പ് ഗാനം. ‘നവമാധ്യമങ്ങളില്‍ വലിയ പ്രതികരണം ലഭിച്ചിരിക്കുന്നത് പുതുതലമുറ ഈ ഗാനം ഏറ്റെടുത്തു എന്നതിന്റെ തെളിവായി കാണാം.. പൊങ്കാല എന്ന ചിത്രത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കാനം ഇത് കാരണമാക്കുന്നു. എ.ബി. ബിനില്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബല്‍ പിക്‌ച്ചേര്‍സ് എന്റെര്‍ടൈന്‍ മെന്റിന്റെ ബാനറില്‍ ദീപു ബോസ്, അനില്‍ പിള്ള എന്നിവരാണു നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസി ആദ്യമായി റിയലിസ്റ്റിക്ക് ആക് ഷന്‍ ഹീറോ ആയി എത്തുന്ന ചിത്രം കൂടിയാണിത്.
യാമിസോനയാണ് നായിക. ബാബുരാജ്, അലന്‍സിയര്‍, സുധീര്‍ കരമന,കിച്ചു ടെല്ലസ്, സോഹന്‍ സീനുലാല്‍ , സൂര്യാകൃഷ്, ഇന്ദ്രജിത് ജനജിത്, മാര്‍ട്ടിന്‍മുരുകന്‍, സമ്പത്ത് റാം , രേണു സുന്ദര്‍, ജീമോന്‍ ജോര്‍ജ്, സ്മിനു സിജോ ശാന്തകുമാരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഛായാഗ്രഹണം – ജാക്‌സണ്‍ ജോണ്‍സണ്‍.
എഡിറ്റിംഗ് – അജാസ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്ട്‌സ് മോഹന്‍.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം നവംബര്‍ മാസത്തില്‍ പ്രദര്‍ശനത്തിനെ ത്തുന്നു.
വാഴൂര്‍ ജോസ്.
















