രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ റിലീസ് ട്രെയ്‌ലർ പുറത്തുവിട്ടു. ഹൊറര്‍ ത്രില്ലർ
ഴോണറിൽ വരുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിക്കും. മലയാളത്തിൽ ഹൊറർ സിനിമകളെ പുതിയ തലത്തിലേക്ക് കൊണ്ട് പോവുന്ന സംവിധായകനിൽ നിന്നും കിടിലൻ ചിത്രം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
ഒട്ടേറെ ദുരൂഹമായ പശ്ചാത്തലത്തിലാണ് പ്രണവ് മോഹൻലാലിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. കടുത്ത മാനസികസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തിന്റെ വൈകാരിക വിക്ഷോഭങ്ങളെ ഗംഭീരമായി പ്രണവ് അവതരിപ്പിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.
ആദ്യ ട്രെയ്‌ലർ സമ്മാനിച്ച പ്രതീക്ഷകളെ വർധിപ്പിക്കുന്ന രീതിയിലാണ് റിലീസ് ട്രെയ്‌ലറും ഒരുക്കിയിരിക്കുന്നത്. ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഹൊറർ ത്രില്ലർ ചിത്രമാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്ന ട്രെയ്‌ലറും പ്രേക്ഷകർക്ക് നൽകുന്നത്. നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും. ‘ക്രോധത്തിന്റെ ദിനം’ എന്ന അർഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
















