Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ലണ്ടനിലെ പ്രഭാഷണ പരമ്പരയിൽ കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യൂറേറ്റോറിയൽ സമീപനം വിശദീകരിച്ച് നിഖിൽ ചോപ്ര

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 25, 2025, 03:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: മനുഷ്യശരീരത്തിന്റെ ചലനങ്ങള്‍ പോലെയുള്ള പ്രക്രിയയാണ് കൊച്ചി-മുസിരിസ് ബിനാലെ (കെ.എം.ബി.)യുടെ ആറാം പതിപ്പെന്ന് ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര പറഞ്ഞു. ദുർജോയ് ബംഗ്ലാദേശ് ഫൗണ്ടേഷൻ (ഡി.ബി.എഫ്)-കെ.എം.ബി. പ്രഭാഷണ പരമ്പരയുടെ രണ്ടാം പതിപ്പായ ‘ന്യൂ ഡയലോഗ്‌സ്: കണ്ടംപററി ആർട്ട് ഫ്രം സൗത്ത് ഏഷ്യ’ എന്ന വിഷയത്തില്‍  ലണ്ടനിലെ ഹേവാർഡ് ഗാലറിയിൽ നടന്ന പ്രഭാഷണത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവ കേന്ദ്രമായുള്ള എച്ച്.എച്ച്. ആർട്ട് സ്‌പേസസുമായി ചേർന്നാണ് നിഖില്‍ ചോപ്ര കെ.എം.ബി.യുടെ പുതിയ പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. കെ.എം.ബി.യുടെ ആറാം പതിപ്പ് 2025 ഡിസംബർ 12-ന് ആരംഭിച്ച് 2026 മാർച്ച് 31-ന് സമാപിക്കും.

കലാകാരന്മാർ തങ്ങളുടെ സൃഷ്ടികള്‍‌ പൂര്‍ത്തീകരിക്കാന്‍ കഠിനാധ്വാനം ചെയ്യുമ്പോൾ മൂന്നാമതൊരു ശരീരം രൂപപ്പെടുന്ന പോലെയാണ് അനുഭവപ്പെടുന്നത്. കൂട്ടായ പ്രയത്നത്തിലൂടെ  നവീനമായി എന്തെങ്കിലും സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പ്രദർശനമുടനീളം സംസാരിക്കാന്‍ പോകുന്നതെന്നും നിഖിൽ പറഞ്ഞു. ബിനാലെ ആറാം പതിപ്പ് “ചലനാത്മകമായ പ്രക്രിയയാണ്; അത് സജീവവും, രൂപമാറ്റം വരുന്നതും, ചലിക്കുന്നതും, സ്പന്ദിക്കുന്നതും, ശ്വാസമെടുക്കുന്നതും, വിയർക്കുന്നതുമായ അവസ്ഥയിലൂടെ കലാകാരന്മാരുടെ കൂട്ടായ ആത്മാവിനെ പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാംസ്കാരിക, കലാപരവും, ക്യൂറേറ്റോറിയൽ രീതികളെക്കുറിച്ചുള്ള ഈ പ്രഭാഷണ പരമ്പര ലണ്ടനിലെ ക്വീൻ എലിസബത്ത് ഹാളിലെ പർസെൽ റൂമിലാണ് നടന്നത്. പഴയ സുഗന്ധവ്യഞ്ജനങ്ങളുടെ സംഭരണശാലകൾ ഉൾപ്പെടെയുള്ള മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, വെല്ലിംഗ്‌ടൺ ഐലന്റ് എന്നിവിടങ്ങളിലെ സ്ഥലങ്ങള്‍ ബിനാലെ വേദികളായി നവീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഹ്രസ്വ വീഡിയോ അദ്ദേഹം അവതരിപ്പിച്ചു.

ഈ ഇടങ്ങളിലൂടെ മുൻപ് കടന്നുപോയ ആളുകളെയും ആശയങ്ങളെയും പോലെ, നമ്മളും ഇതുവഴി കടന്നു പോകും. സ്ഥിരതയുടെ ഉറച്ചനിലത്തു നിന്നല്ല, മറിച്ച് നശ്വരതയുടെ സ്ഥാനത്ത് നിന്നാണ് ഈ പ്രദർശനത്തെക്കുറിച്ച് ചിന്തിക്കുന്നത്. താത്കാലികതയെക്കുറിച്ചാണ് ചിന്തിക്കുന്നത്, ഓർമ്മ, മായാതെ നിൽക്കുന്ന സുഗന്ധം പോലെ ഈ സ്ഥലത്തിലൂടെ കടന്നുപോകുമ്പോൾ പിന്നിൽ അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ReadAlso:

ഭക്ഷണമുണ്ടാക്കാൻ വിസമ്മതിച്ചതിന് ഭർത്താവിൻ്റെ മർദ്ദനം; യുവതിക്ക് ദാരുണാന്ത്യം; സംഭവം നാഗ്പൂരില്‍

വാഹനം റോഡിലിട്ട് സജാദിൻ്റെ വീട്ടിലേക്ക് നടന്നുപോകുന്ന രമ്യ, തമ്മിലടിക്ക് പിന്നാലെ ഓടിയിറങ്ങി; CCTV ദൃശ്യങ്ങൾ | chirayinkeezhu-remya-haridas-congress-clash

ആര്യാടൻ്റെ കരാർ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിയുടെ മൂർച്ച കൂട്ടി, കരാർ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണം; മന്ത്രി സണ്ണി ജോസഫ് | kerala esa inhabited areas must be excluded sunny joseph

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

കേരള പോലീസ് അത്‌ലറ്റിക് & ഗെയിംസ് മീറ്റ് 2026: സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത്

ബംഗ്ലാദേശ് ആർട്ട് ഫിലാന്ത്രോപ്പിസ്റ്റ് ദുർജോയ് റഹ്മാന്‍, ബ്രിട്ടീഷ് ക്യൂറേറ്റർ റാൽഫ് റുഗോഫ് തുടങ്ങിയവരും സദസിനെ അഭിസംബോധന ചെയ്തു. കൊച്ചി-മുസിരിസ് ബിനാലെ എല്ലായ്‌പ്പോഴും ഒരു സംഗമ സ്ഥാനമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) ഇന്റർനാഷണൽ പാർട്ണർഷിപ്പ്സ് ആൻഡ് പ്രോഗ്രാം ഹെഡ് ഡോ. ശ്വേതൽ പട്ടേൽ പറഞ്ഞു. ലോകത്തെമ്പാടുമുള്ള കലാകാരന്മാരെയും ചിന്തകരെയും കലാവിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്ന് കലാപരവും ക്യൂറേറ്റോറിയലുമായ രീതികൾ കൊണ്ട് പരമ്പരാഗത ചിന്താഗതികളെ വെല്ലുവിളിക്കുന്ന സംവാദത്തിനും, കൈമാറ്റത്തിനും, പരീക്ഷണങ്ങൾക്കുമുള്ള ഇടമായാണ് ബിനാലെ നിലകൊള്ളുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അബ്ദുൾ ഹാലിക് അസീസ്, ഹിറ്റ് മാൻ ഗുരുങ്, റൈസ കബീർ, ജിതിഷ് കല്ലട്ട്, സഹറ മൽക്കാനി, പല്ലവി പോൾ, ശീലാഷ രാജ്ഭണ്ഡാരി എന്നിവരായിരുന്നു മറ്റ് പ്രഭാഷകർ. മാരിയോ ഡിസൂസയും ഡോ. പട്ടേലും ചേർന്നാണ് പാനൽ ചർച്ചകൾക്ക് മോഡറേറ്റർമാരായത്. എഴുത്തുകാരി കാമില ഷംസി മുഖ്യ പ്രഭാഷണം നടത്തി.

 

Nikhil Chopra elaborates on the curatorial approach to Kochi-Muziris Biennale at a lecture series in London

Tags: Nikhil ChopraKochi-Muziris Biennaleമുസിരിസ് ബിനാലെകൊച്ചി-മുസിരിസ് ബിനാലെNikhil Chopra elaborates on the curatorial approach to Kochi-Muziris Biennale at a lecture series in Londonനിഖില്‍ ചോപ്ര

Latest News

ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവം; പ്രതി സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു | incident-involving-the-assault-of-a-dalit-girls-fatheraccused-remanded-police-custody

പശ്ചിമ ബംഗാളില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തി ക്രിസ്ത്യന്‍ സംഘടനകള്‍; സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം എന്ന് പരാതി | west-bengal-christian-organisations-prayers-home-visits-bjp-government

​രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം | Acute coal shortage in the country

ആദ്യ ഭാര്യയ്ക്ക് പെന്‍ഷന്‍, രണ്ടാം ഭാര്യയ്ക്ക് ഗ്രാറ്റുവിറ്റി ;മരിട്ടും തീരാത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെ പൊല്ലാപ്പ് കോടതി പരിഹരിച്ചത് ഇങ്ങനെ

ഇന്ന് കറണ്ട് കട്ടുണ്ടാകും KSEB; വിളക്കെടുത്തു വെച്ചോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies