ഒരുകാലത്ത് സീരിയൽ രംഗത്ത് നിറഞ്ഞുനിന്ന നടിയാണ് സംഗീത മോഹൻ. കൈനിറയെ സീരിയലുകൾ ഉണ്ടായിരുന്ന നടി ഇപ്പോൾ അഭിനയിക്കുന്നില്ല. എന്നാൽ സീരിയലുകളുടെ തിരക്കഥാകൃത്തായി പിന്നണിയിൽ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് മറക്കാനാകാത്ത ഒരു ആരാധകനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സംഗീത മോഹൻ.
”കല്യാണം കഴിക്കണമെന്ന് പറഞ്ഞ് കുറേ നാൾ അയാൾ പിറകെ നടന്നിരുന്നത് എനിക്കിപ്പോഴും ഓർമയുണ്ട്. അതിന് ശേഷം കുറേ നാൾ കഴിഞ്ഞ് കോൺടാക്ടൊക്കെ പോയപ്പോൾ വെറുതെ ഒരു കൗതുകത്തിന് അയാളെ കണ്ടെത്താൻ ശ്രമിച്ചു. ഒരു സൗഹൃദം നിലനിർത്താൻ വേണ്ടി മാത്രം. ഞാൻ അന്വേഷിച്ച് നോക്കിയെങ്കിലും എനിക്ക് ഒരു രീതിയിലും കോൺടാക്ട് ചെയ്യാൻ പറ്റിയില്ല. നമ്പറും കിട്ടിയില്ല. പഴയ നമ്പർ ഏകദേശം എന്റെ മനസിൽ ഉണ്ടായിരുന്നു. അത് മറന്നും പോയി.
നിങ്ങൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ എന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യണം. പ്രദീപ് എന്നാണ് പേര്”, മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സംഗീത മോഹൻ പറഞ്ഞു.തന്റെ മറ്റൊരു ആരാധകനെക്കുറിച്ചും സംഗീത അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ”15 വർഷങ്ങളോളമായി. രാവിലെ ഗുഡ് മോണിംഗും വൈകിട്ട് ഗുഡ് നെറ്റും അയക്കും. അവസാനം ഞാൻ ആ നമ്പർ സേവ് ചെയ്ത് വെച്ചു. നാല് നേരം ഗുളിക കഴിക്കുന്നത് പോലെയായി. ഒരു ദിവസം എന്നെ വിളിച്ചു. പേരെന്താണെന്ന് ചോദിച്ചു. സഞ്ജു എന്ന് പറഞ്ഞു. പക്ഷെ ഇതുവരെ ശല്യപ്പെടുത്തിയിട്ടില്ല. വെറുതെ വിളിയും പറച്ചിലും ഒന്നുമില്ല. ഗുഡ് മോണിംഗും ഗുഡ് നെെറ്റും മാത്രം. ഓർക്കുന്നുണ്ട് എന്നറിയിക്കാൻ മാത്രം”, സംഗീത കൂട്ടിച്ചേർത്തു.
















