കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ താരമാണ്. അഭിമുഖങ്ങൾ, റീൽ വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് പരിചിതയായത്. ഇന്ന് സുധിയുടെ വിധവ എന്നതിനപ്പുറം ഒരു സെലിബ്രിറ്റി പരിവേഷം രേണുവിന് ലഭിച്ചിട്ടുണ്ട്. ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന രേണു, മികച്ച പിന്തുണയുണ്ടായിരുന്നിട്ടും ഷോ പാതിവഴിയിൽ ക്വിറ്റ് ചെയ്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, ബിഗ് ബോസിനുശേഷം രേണു സുധിക്ക് നല്ല കാലമാണ്. കേരളത്തിന് അകത്തും വിദേശത്ത് നിന്നുമെല്ലാം നിരന്തരം പ്രമോഷനും ഉദ്ഘാടനങ്ങളും എല്ലാമായി തിരക്കോട് തിരക്ക്.
ഇപ്പോഴിതാ അഭിമുഖത്തിനിടെ മോശമായ കമന്റ് വായിക്കുകയും അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്ത ആങ്കറോട് ദേഷ്യപ്പെടുന്ന രേണു സുധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈയടുത്ത് രേണു സുധി ബഹ്റിനിൽ ഒരു ഇവന്റിൽ അതിഥിയായി പോയിരുന്നു. ഈ ഇവന്റിനിടെ ബൗൺസേർസിനൊപ്പം ഫോട്ടോ എടുത്തു. ഈ ഫോട്ടോയ്ക്ക് വന്ന മോശം കമന്റാണ് ആങ്കർ വായിച്ചത്. ചേച്ചി, നിങ്ങൾ താങ്ങൂല, ജയിച്ചാലും കളി നിർത്താത്ത ടീംസ് ആണ് എന്ന കമന്റ് വായിച്ച ആങ്കർ ചേച്ചി ശരിക്കും അങ്ങനെയാണോ എന്നും ചോദിച്ചു. ഇതോടെ രേണു ദേഷ്യപ്പെട്ടു. കയ്യിലിരുന്ന ഗ്ലാസിലെ വെള്ളം നിലത്താെഴിച്ചു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് സംഭവം നടന്നത്.
നീ ഇപ്പോൾ പറഞ്ഞ കമന്റിന് നിന്റെ തലയിൽ കൂടെ വെള്ളമൊഴിക്കണം. നീ എന്റെ കിച്ചുവിന്റെ പ്രായമായിപ്പോയി. എന്ത് വൃത്തികേടാണ് നീ ചോദിക്കുന്നത്. ഇതിനാണോ നീ എന്നെ വിളിച്ച് വരുത്തിയത്. കിച്ചുവിന്റെ പ്രായമായത് കൊണ്ട് നിന്നെ ഞാനൊന്നും പറയുന്നില്ല. കട്ട് ചെയ്തേക്ക്. മതി എന്ന് രേണു പറഞ്ഞു. എന്നാൽ അവതാരക വിട്ടില്ല. ഞാൻ കമന്റ് വായിച്ചെന്നേയുള്ളൂ. നിങ്ങൾ റേസ് ആകേണ്ട ആവശ്യമില്ലെന്ന് ഈ പെൺകുട്ടി പറഞ്ഞു. അപ്പോഴും രേണു കടുപ്പിച്ച് സംസാരിച്ചു. ഇത്ര വൃത്തികെട്ട കമന്റ്സാണോ വായിക്കുന്നത്. അതിന്റെ അർത്ഥം നിനക്കറിയുമോ.
അമ്മയെ പോലുള്ള ഒരാളോട് ഇങ്ങനെയാണോ നീ ചോദിക്കുന്നത്. അത് കട്ട് ചെയ്ത് നിനക്ക് ചോദിക്കാമല്ലോ. നിന്റെ ദേഹത്ത് ഞാൻ ഒഴിച്ചില്ല. എനിക്ക് മാന്യതയുള്ളത് കൊണ്ടാണ് ഒഴിക്കാഞ്ഞത്. വീട്ടിലെ ആരോടെങ്കിലും ഇങ്ങനെ ചോദിച്ച് നോക്ക് നീ. അടി കിട്ടും നിനക്ക്. അടിക്കാത്തത് എന്റെ മാന്യത. ഇങ്ങനെ ചോദിക്കുന്ന കുറേയെണ്ണമുണ്ട്. അതൊക്കെ കയ്യിൽ വെച്ചാൽ മതി. ഇങ്ങോട്ട് വേണ്ട. നിർത്തിയേക്ക് എന്നും രേണു പറഞ്ഞു.
ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന റീൽ പുറത്തിറങ്ങിയപ്പോഴാണ് ആദ്യമായി രേണുവിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ഇന്ന് ധാരാളം ഷോര്‍ട്ഫിലിമുകളും ഉദ്ഘാടനങ്ങളും പ്രമോഷനുകളുമായി തിരക്കിലാണ് രേണു. ഇതിനിടെ ആദ്യമായി ഒരു ഇന്റർനാഷനൽ ട്രിപ്പും പോയിരുന്നു. ഈ യാത്രയുടെ പേരിലും താരം രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഒരു ബാർ റെസ്റ്റോറന്റിൽ മദ്യപന്മാരുടെ മുന്നിൽ ഡാൻസ് ചെയ്തു എന്നായിരുന്നു പ്രധാന വിമർശനം.
















